സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 920 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവില വീണ്ടും വര്‍ദ്ധനവ്. ഇന്ന് 83,000 രൂപക്ക് മുകളിലാണ് വ്യാപാരം . ഗ്രാമിന് 115 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,480 രൂപയായി വര്‍ധിച്ചു. പവന് 920 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
പവന്റെ വില 83,000 കടന്ന് 83,840 രൂപയായി. ആഗോള വിപണിയിലും സ്വര്‍ണവില റെക്കോഡിലാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 8615 രൂപയായി ഉയര്‍ന്നു. സ്‌പോട്ട് ഗോള്‍ഡ് വില 3,743.39 ഡോളറായാണ് ഉയര്‍ന്നത്. റെക്കോഡായ 3,759 ഡോളറായി ഉയര്‍ന്നതിന് ശേഷം വിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം രണ്ട് തവണ സ്വര്‍ണത്തിന്റെ വില വര്‍ദ്ധിച്ചിരുന്നു. രാവിലെ 340 രൂപ വര്‍ധിച്ച് പവന്റെ വില 82,560ലെത്തി സര്‍വകാല റെക്കോഡിലെത്തിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷവും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വര്‍ദ്ധിച്ചു. പവന് 360 രൂപ വര്‍ദ്ധിച്ച് 82,920 രൂപയുമായി.
"
https://www.facebook.com/Malayalivartha