സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് . ഗ്രാമിന് 30 രൂപയും പവന് 240രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,575 രൂപയും പവന് 84,600 രൂപയുമായി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്വര്‍ണവില രണ്ടുതവണയാണ് വര്‍ധിച്ചത്.
ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപയുടെയും പവന് 920 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കൂടി. ഇതോടെ ഗ്രാമിന് 10,605 രൂപയും പവന് സ്വര്‍ണത്തിന്റെ വില 84840 രൂപയായി കുതിച്ചുയര്‍ന്നു. ഇതാണ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വില.
തിങ്കളാഴ്ച രാവിലെ 340 രൂപ വര്‍ധിച്ച് പവന്റെ വില 82,560ലെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വര്‍ധിച്ചു. പവന് 360 രൂപ വര്‍ധിച്ച് 82,920 രൂപയുമായി.
"
https://www.facebook.com/Malayalivartha