കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്... ഇന്ന് പവന് 320 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. റെക്കോർഡ് നിരക്കിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിഞ്ഞത്. ഇന്ന് പവന് 320 രൂപയാണ് വർദ്ധിച്ചത്.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,240 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ദീപാവലിയോടെ സ്വർണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കി. 85000 വരെ എത്തിയ ശേഷമായിരുന്നു കഴിഞ്ഞ ദിവസം സ്വർണവില ഇടിഞ്ഞത്.
"
https://www.facebook.com/Malayalivartha