സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്... പവന് 400 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ബുധനാഴ്ച വൈകുന്നരം പവന് 87,440 രൂപയുണ്ടായിരുന്ന സ്വർണം ഇന്ന് 400 രൂപ കുറഞ്ഞ് 87,040 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,880 രൂപയിലെത്തി.
ചൊവ്വാഴ്ച പവന് 86,120 രൂപയുണ്ടായിരുന്ന സ്വർണം ബുധനാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും കുതിക്കുകയായിരുന്നു. ഇന്ന് 88,000 രൂപ തൊടുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും വില താഴോട്ടുപോകുന്നതാണ് ഇന്ന് രാവിലെ കണ്ടത്.
അതേസമയം, യു.എസിലെ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകി ധനബിൽ കഴിഞ്ഞ ദിവസവും പാസാക്കാനായില്ല.
"
https://www.facebook.com/Malayalivartha