സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്.... പവന് 480 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 86,560 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപ ഇടിഞ്ഞ് വില 10,820 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,804 രൂപയും, പവന് 94,432 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,853 രൂപയും പവന് 70,824 രൂപയുമാണ് വില.
അതേസമയം വെള്ളി വില ഗ്രാമിന് 161 രൂപയും കിലോഗ്രാമിന് 1,61,000 രൂപയുമാണ്.
https://www.facebook.com/Malayalivartha