സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല...

കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് 87,560ല്‍ എത്തുകയായിരുന്നു.
സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 77640 രൂപയായിരുന്നു. കൂടിയത് 86760 രൂപയും. അതായത്, 9120 രൂപയാണ് കഴിഞ്ഞ മാസം മാത്രം സ്വര്‍ണത്തിന് വില വർദ്ധിച്ചത്.
അതേസമയം ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണവില കുതിച്ചുയരുന്നു. .സ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷയ്ക്കാണ് മങ്ങലേൽക്കുന്നത്.
"
https://www.facebook.com/Malayalivartha