സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 95,000ത്തിനോടടുക്കുന്നു

കേരളത്തിൽ സ്വർണവില 95,000ത്തിന് തൊട്ടരികെ. ബുധനാഴ്ച പകൽ രണ്ടുതവണ ഉയർന്ന അതേ വിലയിലാണ് ഇന്നും വിൽപ്പന നടക്കുന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിലയിൽ മാറ്റം വന്നേക്കാമെന്ന് സൂചന.
എന്നാൽ വിപണിയിലെ ഡിമാൻഡ് അനുസരിച്ചാകും ഇത് പ്രതിഫലിക്കുക. ബുധനാഴ്ച രാവിലെയും ഉച്ചക്കും 400 രൂപ വീതമാണ് പവന് വർധിച്ചത്. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഈ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് പത്ത് രൂപ കൂടിയാൽ പവൻ വില 95,000 രൂപയിലെത്തും.
അതേസമയം കേരളത്തിൽ പവൻ വില ഒരുലക്ഷത്തിലെത്താൻ അധികനാൾ വേണ്ടി വരില്ല. ഇപ്പോൾ തന്നെ ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയുമടക്കം ഒരുലക്ഷത്തിലേറെ നൽകേണ്ടതായി വരും. അന്താരാഷ്ട്ര വിപണിയിലെ വില വർധന ഉച്ചതിരിഞ്ഞ് കേരളത്തിലും പ്രതിഫലിച്ചേക്കും.
18 കാരറ്റ് സ്വർണവും റെക്കോഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്നലെ ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 9760 രൂപയായി. 14 കാരറ്റിന് 7590 രൂപയാണ് ഗ്രാംവില. ഒമ്പത് കാരറ്റിന് 4900 രൂപയായി. വെള്ളിവിലയും ഉയരത്തിലാണ്. ഇന്നത്തെ വില ഗ്രാമിന് 196 രൂപയാണ്.
"
https://www.facebook.com/Malayalivartha