സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.... പവന് 95,960 രൂപ

സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 11,995 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന്റെ വില 95,960 രൂപയിലും തുടരുകയാണ്. 24 കാരറ്റ് സ്വർണത്തിന് 13,086 രൂപയും 18 കാരറ്റിന് 9814 രൂപയുമാണ് കേരളത്തിലെ വില.
അതുപോലെ വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,72,000 രൂപ നൽകണം. അതേസമയം, കേരളത്തിലെ വിപണിയിൽ ഒരു കിലോ വെള്ളിക്ക് 1,90,000 രൂപയാണ് വില.
അഞ്ചു ദിവസത്തെ ദീപാവലി ആഘോഷത്തിന് തുടക്കം കുറിച്ച ധന്തേരാസ് ദിവസം സ്വർണത്തിന് വൻ ഡിമാൻഡാണ് രേഖപ്പെടുത്തിയത്.
രണ്ട് മാസത്തെ കുതിപ്പിന് ശേഷം സ്വർണ വില ശനിയാഴ്ച കനത്ത ഇടിവ് നേരിട്ടിട്ടുണ്ടായിരുന്നു. 1400 രൂപയുടെ ഇടിവാണുണ്ടായത്.
" f
https://www.facebook.com/Malayalivartha