സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1520 രൂപയുടെ വർദ്ധനവ്

കേരളത്തിൽ വീണ്ടും സ്വർണ വിലയിൽ കുതിപ്പ്. പവന് 1520 രൂപ വർധിച്ച് 97360 രൂപയിലെത്തി. ഗ്രാമിന് 190 രൂപ വർധിച്ച് 12170 രൂപയുമായി.
ദീപാവലി വ്യാപാരം കഴിഞ്ഞ വർഷത്തേക്കാൾ 15-20 ശതമാനം കുറഞ്ഞിട്ടുണ്ടെന്നു എന്നാൽ സ്വർണ വില വർധനവ് കാരണം മൊത്തം മൂല്യം വലിയതോതിൽ ഉയർന്നിട്ടുണ്ടെന്നുമാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ.
ആഭരണത്തോടൊപ്പം കോയിനുകളുടെയും ബാറുകളുടെയും വിൽപന ഇത്തവണ കൂടുതലായി ഉപഭോക്താക്കൾ വാങ്ങിയിട്ടുണ്ട്. വെള്ളിയുടെ വില്പനയും ഇത്തവണ വർധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷ ദീപാവലിയെക്കാൾ 65%ത്തോളം വർധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വെള്ളി വില ഏതാണ്ട് 80%ത്തോളം വർധനവ് രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha