സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.. പവന് 920 രൂപയുടെ വർദ്ധനവ്..

കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്... ഗ്രാമിന് 115 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 11,515 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വിലയിൽ 920 രൂപയുടെ വർദ്ധിച്ചത്. 92,120 രൂപയായാണ് പവന്റെ വില ഉയർന്നത്.
ആഗോള വിപണിയിൽ സ്വർണത്തിന്റെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങളും ലാഭമെടുപ്പിൽ നിന്ന് വിപണി കരകയറിയതുമാണ് ആഗോള സ്വർണവിപണിയെ സ്വാധീനിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസവും സ്വർണവില വർദ്ധിച്ചിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 11,500 രൂപയും പവന് 92000 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് 25 രൂപ കൂടി ഗ്രാമിന് 9505 രൂപയായി.
അതേസമയം തുടക്കത്തില്‍ സ്വര്‍ണം ഉയരാന്‍ കാരണമായ ഘടകങ്ങളും വെള്ളി വില കുതിച്ചുയരാന്‍ കാരണമായി.
"
https://www.facebook.com/Malayalivartha


























