സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം പവന് 90,400 രൂപയുണ്ടായിരുന്ന വില ചൊവ്വാഴ്ച രാവിലെ 89,800 രൂപയിലെത്തി.
ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി. ഇന്നലെ രാവിലെ പവന് 91,280 രൂപയായിരുന്നത് വൈകുന്നേരം 90,400 ലേക്ക് ഇടിയുകയായിരുന്നു. 880 രൂപയാണ് താഴ്ന്നത്.
ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതും യു.എസ്-ചൈന വ്യാപാര യുദ്ധം തീരുമെന്ന സൂചനകൾ നൽകി ഇരു രാജ്യങ്ങളും തമ്മിലുളള ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണവില കുറയുന്നതിനുള്ള കാരണമായി മാറി.
https://www.facebook.com/Malayalivartha

























