സ്വര്‍ണവില കുറഞ്ഞു; പവന് 22,480 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം. ചൊവ്വാഴ്ച 22,640 രൂപയായിരുന്നു പവന്‍വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4.69 ഡോളര്‍ കൂടി 1,338.79 ഡോളറിലെത്തി.
https://www.facebook.com/Malayalivartha