Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..

തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരത്തിൽ ...ന്യൂട്ടെല്ല കിട്ടാനില്ല..

05 JUNE 2019 05:55 PM IST
മലയാളി വാര്‍ത്ത

ന്യൂട്ടെല്ല ഫാക്റ്ററിയിലെ സമരം കാരണം ലോക വ്യാപകമായി ജനപ്രിയ ഉത്പന്നത്തിനു ക്ഷാമം നേരിട്ടു തുടങ്ങുന്നു. പാരീസില്‍ സ്ഥിതി ചെയ്യുന്ന ന്യൂട്ടെല്ലയുടെ ഏറ്റവും വലിയ ഫാക്റ്ററിയിലാണ് ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

ആറു ലക്ഷം ജാര്‍ ന്യൂട്ടെല്ല പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഫാക്റ്ററിയാണിത്. ഇപ്പോഴിവിടേക്ക് അസംസ്കൃത വസ്തുക്കള്‍ ഉള്ളിലേക്കു പോകുകയും, ന്യൂട്ടെല്ല ലോഡുകള്‍ പുറത്തേക്കു കടക്കുകയോ ചെയ്യുന്നില്ല. ഒരാഴ്ചയായി ചരക്ക് നീക്കം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

ഇറ്റാലിയന്‍ വ്യവസായ ഭീമന്‍മാരായ ഫെറേറോയുടെ വില്ലേഴ്സ് എക്കേല്‍സിലുള്ള ഫാക്റ്ററിയിലാണ് സമരം തുടരുന്നത്. 160 ജീവനക്കാര്‍ മേയ് 27നാണ് സമരം തുടങ്ങിയത്. നാലര ശതമാനം ശമ്പള വര്‍ധനയും 900 യൂറോ ബോണസുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്

ഗുണനിലവാരത്തില്‍ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സിലെ ഫാക്ടറി ഫെബ്രുവരിയിൽ അടച്ചുപൂട്ടിയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ‘ന്യൂട്ടെല്ല’ ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഉത്പന്നം ലോകമൊട്ടുക്കുമുള്ള വിപണികള്‍ കീഴടക്കിയതിനൊപ്പം തന്നെ ഇന്ത്യന്‍ വിപണിയും കീഴടക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് ‘ന്യൂട്ടെല്ല’യുടെ ചേരുവകളില്‍ പുതുമ പരീക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ രുചി വ്യത്യാസത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ ഫ്രാന്‍സില്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.
3650 ലക്ഷം കിലോ Nutella യാണ് ഒരു വര്‍ഷം ലോകമെമ്പാടും വിറ്റഴിഞ്ഞിരുന്നതത്രെ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചോക്കലേറ്റ് നിര്‍മ്മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയായ
Ferrero ആണ് ന്യുട്ടല്ല ഉൽപ്പാദകർ.

എല്ലാത്തിനും തുടക്കം ഇട്ടത് 1806 ലെ നെപ്പോളിയന്റെ സൈനിക നീക്കങ്ങള്‍ ആണ് (War of the Fourth Coalition 1806–1807). ഈ സമയത്ത് യൂറോപ്പിലെ ചോക്കലേറ്റിന്റെ വില അതി ഭീമയായി വര്‍ധിക്കുകയും ക്ഷാമം നേരിടുകയും ചെയ്തു. അതോടെ പ്രതിസന്ധിയിലായ .

ഇറ്റലിയിലെ ടൂറിനിൽ ഉള്ള ചോക്കലേറ്റ് നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന Michele Prochet തന്‍റെ ഉല്പ്പന്നത്തിലെ ചോക്കല്ട്ടിന്റെ അളവ് കുറച്ചു പകരം ചെമ്പങ്കായയും (Hazelnut), സ്വല്‍പ്പം പഞ്ചസാരയും കൂടി അരച്ച് ചേര്‍ത്ത് പുതിയ ഉൽപ്പന്നം പരീക്ഷിച്ചു. ധാരാളം വിറ്റഴിഞ്ഞ ഈ ഉല്‍പ്പന്നം ആദ്യം Gianduia എന്നറിയപ്പെട്ടു എങ്കിലും കാലക്രമേണ അതിന്‍റെ പേര് Gianduja എന്നായി മാറി . Gianduja എന്നത് അക്കാലത്തെ ഒരു ഇറ്റാലിയന്‍ കോമഡി കഥാപാത്രം ആയിരുന്നു .

വീണ്ടും ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു . പഴയ ചോക്കലേറ്റിന്റെ കഥ വീണ്ടും തുടര്‍ന്നു . എങ്ങും കിട്ടാനില്ലാത്ത അവസ്ഥ ! ഇത്തവണ രംഗത്തെത്തിയത് Pietro Ferrero എന്ന ബേക്കറി ഉടമയാണ് . ചെമ്പങ്കായ ഉത്പാദനത്തിന് പേര് കേട്ട Piedmont ല്‍ ആയിരുന്നു അദേഹത്തിന്റെ കട . കക്ഷി പഴയ Gianduja വീണ്ടും ഉണ്ടാക്കി വില്‍പ്പന ആരംഭിച്ചു (1946) . ഇത്തവണ Pasta Gianduja എന്നായിരുന്നു പേരിട്ടത് (Gianduja യുടെ പേസ്റ്റ് ). ഇത് കട്ടിയുള്ള ഒരു പ്രോഡക്ട്റ്റ് ആയിരുന്നു . കത്തി വെച്ച് റൊട്ടി മുറിക്കുന്നതുപോലെ കഷ്ണിച്ചു ബ്രെഡിനു ഇടയില്‍ വെച്ചാണ് കുട്ടികള്‍ക്ക് കൊടുത്തുകൊണ്ടിരുന്നത് . പക്ഷെ കുട്ടികൾ Pasta Gianduja മാത്രം കഴിക്കുവാന്‍ തുടങ്ങി ! അമ്മമാര്‍ ഇതൊരു പരാതിയായി കടയില്‍ വന്നു പറഞ്ഞതോടെ ഫെരേരോ അടവ് മാറ്റി . Pasta Gianduja വയെ ക്രീം ആക്കി മാറ്റി . ഇപ്പോള്‍ ബ്രെഡില്‍ തേച്ചു പിടിപ്പിക്കാം. രണ്ടും കൂട്ടി കഴിച്ചാല്‍ നല്ല സ്വാദ് ! . അങ്ങിനെ Pasta Gianduja പേര് മാറ്റി “Supercrema” എന്ന പേരില്‍ വില്‍പ്പന ആരംഭിച്ചു (1951) .

1963 ല്‍ ഫെററോ യുടെ മകന്‍ മൈക്കിൾ ഫെററോ Supercrema എന്ന പേര് മാറ്റി Nutella എന്ന പേര് നൽകി . “Made from Nut” എന്നാണ് Nutella എന്ന പേര് കൊണ്ട് ഫെററോ ഉദ്ദേശിച്ചത്

ഇന്നത്തെ രീതിയിലുള്ള നുട്ടെല്ലായുടെ ആദ്യ ജാര്‍ ഫാക്റ്ററിയില്‍ നിന്നും പുറത്തിറങ്ങിയത് 1964 ഏപ്രില്‍ 20 നു ആയിരുന്നു . അക്കാലത്ത് ചോക്കലേറ്റിനു Nutella യുടെ ആറു ഇരട്ടി വില ഉണ്ടായിരുന്നതിനാല്‍ പുതിയ ഉല്‍പ്പന്നം യൂറോപ്പിലെങ്ങും വ്യാപകമായി സ്വീകരിക്കപ്പെട്ടു .

ഇതിന്‍റെ പ്രചാരത്തിനായി “The Smearing” എന്നൊരു പരിപാടിയും ഇറ്റലിയില്‍ നടത്തി . ഒരു കഷ്ണം ബ്രെഡും ആയി ഒരു കുട്ടി Nutella സ്റ്റോറില്‍ ചെന്നാല്‍ ഫ്രീ ആയി അതില്‍ Nutella തേയ്ച്ചു കൊടുക്കും ! എന്തായാലും Ferrero കമ്പനിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . യൂറോപ്പുകാര്‍ മുഴുവനും Nutella കഴിച്ചു എന്ന് ഉറപ്പു വരുത്തി ഫെരേരോ നേരെ അമേരിക്കയിലേക്ക് തിരിഞ്ഞു .

1983 ല്‍ അമേരിക്കയില്‍ എത്തിയ കമ്പനിക്കു പക്ഷെ അവിടെ ചെറിയൊരു അമ്മളി പിണഞ്ഞു . നുട്ടെല്ലാ ഒരു “nutritious breakfast” ആണെന്ന് പരസ്യം ചെയ്തതാണ് അബദ്ധം ആയത് . ഇതില്‍ കാര്യമായ “പോഷക ഗുണങ്ങള്‍ ” ഒന്നും ഇല്ലെന്നു കോടതിയില്‍ തെളിഞ്ഞതോടെ കമ്പനിക്കു അന്ന് മൂന്ന് മില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു . ഇത് ” രുചികരമായ ഭക്ഷണം ” എന്നതില്‍ കവിഞ്ഞു ഒന്നുമല്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം . പക്ഷെ ഉപഭോക്താക്കള്‍ Nutella യെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു .

ഇന്ന് ലോകമെമ്പാടുമുള്ള പതിനൊന്നില്‍ പരം ഫാക്ടറികളില്‍ നിന്നും എഴുപത്തി അഞ്ചോളംരാജ്യങ്ങളില്‍ Nutella എത്തുന്നുണ്ട് . ഓരോ രണ്ടര സെക്കണ്ടിലും ഒരു Nutella ജാര്‍ വിറ്റുപോകുന്നു എന്നാണ് കണക്ക് ! 2005 ല്‍ നുട്ടെല്ലായുടെ നാല്‍പ്പത്തി അഞ്ചാം വാര്‍ഷികത്തില്‍ ജര്‍മ്മനിയില്‍ നടത്തിയ പ്രഭാത വിരുന്ന് സല്‍ക്കാരത്തില്‍ 27,854 പേര്‍ ആണ് പങ്കെടുത്തത് . അതൊരു ലോക റെക്കോര്‍ഡ് ആണ്
Nutella യുടെ അന്‍പതാം വാര്‍ഷികത്തില്‍ ഇറ്റാലിയന്‍ തപാല്‍ കമ്പനി ആയ Poste italiane ഒരു സ്റ്റാമ്പ് തന്നെ ഇറക്കി Nutella യെ ആദരിച്ചു ! ഇപ്പോള്‍ എല്ലാ വര്‍ഷവും ഫെബ്രുവരി അഞ്ചിന് ലോക Nutella ദിനമായി ആചരിക്കുന്നുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍  (7 minutes ago)

ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ്: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോള്‍ കാണാനില്ല  (14 minutes ago)

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ  (27 minutes ago)

എസ് ഐ ടിക്കും ഒരുമുഴം മുന്നേയെറിഞ്ഞ ഇ ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അപകടം മണത്ത് പിണറായി; അറസ്റ്റ് പേടിയുള്ള വമ്പന്മാരൊക്കെ സി എം ഓഫീസില്‍ ഓടിക്കയറി  (33 minutes ago)

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും; ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയില്‍ വായിച്ച് മുഖ്യമന്ത്രി  (37 minutes ago)

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (42 minutes ago)

വിരമിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കെ ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍  (48 minutes ago)

എംഎല്‍എമാര്‍ നിയമസഭയില്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി  (1 hour ago)

സംഭവത്തില്‍ ബസിലെ ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നു  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; 42 പേർ അറസ്റ്റിൽ; കഞ്ചാവ് , കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടിച്ചെടുത്തു  (1 hour ago)

ശബരിമല കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് അന്വേഷണം മന്ദഗതിയിലാക്കാനാണ്; ആരോപണവുമായി കെസി വേണുഗോപാല്‍ എംപി  (1 hour ago)

ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യം; യുവജനങ്ങളോട് ഏറെ കരുതൽ വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഐടി സ്ഥാപനമായ ഐകോഡിൽ ഡിസൈനറാകാം: വാക്ക് ഇൻ ഇൻറർവ്യൂ വെള്ളിയാഴ്ച ഗവ. സൈബർപാർക്കിൽ  (1 hour ago)

ലോയൽറ്റി പ്രോഗ്രാമുകളിലൂടെ ബിസിനസ് വളർച്ചയുടെ പുതിയ പാത തുറന്ന് എംജംഗ്ഷൻ  (1 hour ago)

നയപ്രഖ്യാപനത്തിലെ നാടകീയത; ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയെന്ന് കെ സി വേണുഗോപാല്‍ എംപി  (1 hour ago)

Malayali Vartha Recommends