Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അമേരിക്ക ചൈന വ്യാപാര യുദ്ധം; നേട്ടമുണ്ടാക്കാനാവാതെ ഇന്ത്യ

07 OCTOBER 2019 02:36 PM IST
മലയാളി വാര്‍ത്ത

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം വര്‍ദ്ധിച്ചതോടെ ചൈനയില്‍ നിന്ന് പടിയിറങ്ങിയ കമ്പനികളില്‍ കൂടുതലും ചെന്നെത്തിയത് ഏഷ്യയിലെ മറ്റ് വികസ്വര രാജ്യങ്ങളിലേക്കാണ്. ഈ സാഹചര്യം ഏറ്റവുമധികം നേട്ടമുണ്ടാക്കുക ഇന്ത്യയ്ക്കായിരിക്കും എന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാല്‍, ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിച്ചത് ഏഷ്യന്‍ വികസ്വര രാജ്യമായ വിയറ്റ്‌നാമിനാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപം താരതമ്യേന ഏറ്റവും സുഖകരവും സൗഹാര്‍ദ്ദവുമാണെന്നതാണ് വിയറ്റ്‌നാമിന്റെ പ്രത്യേകത. നിയമം, നികുതി എന്നിവയിലെ സുതാര്യതക്കുറവ്, ഉയര്‍ന്ന നികുതി വ്യവസ്ഥകള്‍ എന്നിവയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഇത്തരത്തില്‍ മാനുഫാക്ചറിംഗ് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുകയാണ്. 

ഇന്ത്യയുടെ നട്ടെല്ല് ഇപ്പോഴും കാര്‍ഷികഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലാണ്. സേവന മേഖലയെ ശക്തിപ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നു. എന്നാല്‍, ഏറെ സാദ്ധ്യതകളുള്ള മാനുഫാക്ചറിംഗ് രംഗത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നിക്ഷേപകര്‍ വരുമെന്നും അവര്‍ക്കായി ഒന്നും പ്രത്യേകിച്ച് ചെയ്യേണ്ടതില്ലെന്നുമുള്ള ധാരണ ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടെന്നും അത് മാറ്റേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു. വൈദ്യുതി, ജല വിതരണം, മികച്ച ഗതാഗത സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് നിക്ഷേപം ആകര്‍ഷിക്കാന്‍ അത്യാവശ്യമാണ്. ചൈനയില്‍ നിന്നുള്ളവയടക്കമുള്ള മാനുഫാക്ചറിംഗ് കമ്പനികള്‍ ഉറ്റുനോക്കുന്നത് മത്സരക്ഷമതയിലാണ്. സര്‍ക്കാര്‍തല 'ഗിമ്മിക്കുകള്‍'ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയില്ല. ലോകബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2012ന് ശേഷം ഏറ്റവുമധികം നിക്ഷേപ സൗഹൃദ നിയമ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കിയത് ആഫ്രിക്കന്‍ രാജ്യങ്ങളാണ്.

ചൈനയില്‍ നിന്ന് കൂടൊഴിയുന്ന കമ്പനികള്‍ ചേക്കേറുന്നത് കൂടുതലായും വിയറ്റ്‌നാമിലും സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. എതോപ്യ അടുത്തിടെ മാത്രം സാക്ഷാത്കരിച്ചത് പത്തിലേറെ വ്യവസായ പാര്‍ക്കുകളാണ്. സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ജി.ഡി.പിയേക്കാള്‍ 70 മടങ്ങ് വലുതാണ് ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയുടെ ജി.ഡി.പി. എന്നാല്‍, ദക്ഷിണേഷ്യ 2012ന് ശേഷം നേടിയ മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്നിന് തുല്യ നിക്ഷേപം ഇക്കാലയളവില്‍ സബ്‌സഹാറന്‍ ആഫ്രിക്ക സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (21 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (46 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends