നിരത്തുകളെ കീഴടക്കാൻ എത്തുന്നു ടാറ്റ മോട്ടോഴ്സിന്റെ കുഞ്ഞ് വിരുതൻ; എസ്.യു.വിയുടെ പേരും ചിത്രവും ഔദ്യോഗികമായി വെളിപ്പെടുത്തി ടാറ്റാ മോട്ടോഴ്സ്

നിരത്തുകളെ കീഴടക്കാൻ എത്തുന്നു ടാറ്റ മോട്ടോഴ്സിന്റെ കുഞ്ഞ് വിരുതൻ. കുഞ്ഞൻ എസ്.യു.വിയുടെ പേരും ചിത്രവും ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്.
ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത് എച്ച്.ബി.എക്സ്. എന്ന കോഡ്നാമത്തിൽ നിർമിച്ചിരുന്ന ഈ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പിന് ടാറ്റ പഞ്ച് എന്ന് പേര് നൽകുമെന്നാണ്. പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങൾ മുമ്പ് പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഔദ്യോഗികമായി ഈ വാഹനത്തിന്റെ പൂർണ ചിത്രവും ടാറ്റ മോട്ടോഴ്സ് പുറത്തു വിട്ടിരിക്കുകയാണ്.
ചിത്രവും പേരും വെളിപ്പെടുത്തിയതിലൂടെ ഈ വാഹനത്തിന്റെ വരവ് എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നുള്ള സൂചനകളാണ് ലഭ്യമാകുന്നത്. ഈ വാഹനം വിപണിയിൽ സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യമോ എത്തും. ഈ വാഹനത്തിന്റെ കൺസെപ്റ്റ് പ്രദർശനത്തിനെത്തുക 2020-ലെ ഡൽഹി ഓട്ടോ എക്സ്പോയിലാണ് .
ഇംപാക്ട് 2.0 ഡിസൈൻ ലാംഗ്വജിൽ ടാറ്റയുടെ അൽഫ-ആർക്ക് അടിസ്ഥാനമാക്കി നിർമിക്കുന്ന ആദ്യ എസ്.യു.വിയാണ് പഞ്ച്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അൽട്രോസാണ് അൽഫ പ്ലാറ്റ്ഫോമിൽ എത്തിയ ആദ്യ വാഹനം.
പുതുതലമുറ ഉപയോക്താക്കളെ ആകർഷിക്കുന്ന ഡിസൈൻ ശൈലിയാണ് ഈ വാഹനത്തിൽ പിന്തുടർന്നിട്ടുള്ളതെന്നാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും പുതുതലമുറയുടെ താത്പര്യങ്ങൾ പരിഗണിച്ചിട്ടുണ്ടാന്നാണ് സൂചന.
കൺസെപ്റ്റ് മോഡലിനോട് തീർത്തും ഒത്തിണങ്ങുന്ന തരത്തിലാണ് പ്രൊഡക്ഷൻ പതിപ്പും എത്തിയിട്ടുള്ളത്. എൽ.ഇ.ഡി. ഡി.ആർ.എൽ, ബമ്പറിൽ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്ലാമ്പ്, ക്രോമിയം ലൈനുകൾ നൽകി അലങ്കരിച്ചിട്ടുള്ള നെക്സോണിലേതിന് സമാനമായ ഗ്രില്ല്, ക്ലാഡിങ്ങ് നൽകി റഫ് ലുക്ക് നൽകിയിട്ടുള്ള ബമ്പർ, ഫോഗ്ലാമ്പ് എന്നിവയാണ് പഞ്ച് എസ്.യു.വിയുടെ മുഖഭാവം ഇപ്പോൾ അലങ്കരിച്ചിരിക്കുന്നത്. അലോയി വീലും, ക്ലാഡിങ്ങുകൾ നൽകിയിട്ടുള്ള ഡോറുമുണ്ട്.
ടിയാഗോ. അൽട്രോസ് തുടങ്ങിയ വാഹനങ്ങളിൽ നൽകിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളാണ് പഞ്ചിന്റെ അകത്തളത്തിൽ നൽകുക. മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ഫ്ളോട്ടിങ്ങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫാബ്രിക് സീറ്റുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ച് എസ്.യു.വിയുടെ അകത്ത് ഉണ്ടാകും.
ടിയാഗോയൽ നൽകിയിട്ടുള്ള പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിൽ ഉണ്ടാകും. 1.2 ലിറ്റർ റെവോട്രോൾ പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തു നൽകുന്നത് . ഇത് 85 ബി.എച്ച്.പി. പവറും 113 എൻ.എം. ടോർക്കുമേകും.
അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഓപ്ഷണലായി എ.എം.ടിയും എത്തിയേക്കുമെന്നും സൂചനയുണ്ട്. 2020-ലെ ഡൽഹി ഓട്ടോ എക്സ്പോയിലാണ് ഇത് പ്രദർശിപ്പിക്കുക. ഇതിന്റെ മറ്റു വിവരങ്ങളെല്ലാം ഇനിയെ അറിയാൻ സാധിക്കുക യാണ്.
https://www.facebook.com/Malayalivartha