10 വര്‍ഷം കൊണ്ട് 3 ലക്ഷം ശതമാനം വളര്‍ച്ച കൈവരിച്ച് ബിറ്റ് കോയിന്

ഇന്ത്യന്‍ മുഴുവനും ഇപ്പോള്‍ ചര്‍ച്ചാവിഷയം ആയിരിക്കുന്ന ഒന്നാണ് ബിറ്റ് കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി .ഇപ്പോള്‍ ബിറ്റ് കോയിന് പിന്നാലെ ഒരുപാടു ക്രിപ്‌റ്റോ കറന്‍സി എത്തിയെങ്കിലും ബിറ്റ് കോയിന്‍ നേടിയത്ര വിജയം മറ്റു ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇതുവരെ നേടുവാന്‍ സാധിച്ചില്ല എന്നതാണ് സത്യം.എന്നാല്‍ ഇപ്പോള്‍ ചുരുങ്ങിയ കൊണ്ട് തന്നെ പതിമടങ്ങു മുന്നേറ്റമാണ് ബിറ്റ്‌കോയിന്‍ നേടിയിരിക്കുന്നത്.
10 വര്‍ഷം കൊണ്ട് ബിറ്റ് കോയിന്‍ ഏകദേശം 3 ലക്ഷം ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സിയുടെ തന്നെ മുഖച്ഛായ മാറ്റിയിരിക്കുന്നു എന്നുതന്നെ പറയാം.
സ്വര്‍ണ്ണത്തിനേക്കാളൂം കൂടാതെ റിയല്‍ എസ്റ്റേറ്റ് വിപണിയിലേക്കാളും ഏറെ മുന്നില്‍ തന്നെയാണ് ഇപ്പോളും ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി ഉള്ളത്. ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ മറ്റൊരു ക്രിപ്‌റ്റോ മേഖലയാണ് തുറന്നിരിക്കുന്നത് .എന്നാല്‍ ബിറ്റ്‌കോയിന്‍ ന്റെ ചുവടു പിടിച്ചു ഇപ്പോള്‍ ഒരുപാടു ക്രിപ്‌റ്റോ കറന്‍സികള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.
ഏകദേശം 12000 അടുത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് ക്രിപ്‌ടോപ് കറന്‍സി മേഖലയില്‍ ഒരു വലിയ മാറ്റം തന്നെ കൊണ്ടുവരാന്‍ ബിറ്റ്‌കോയിന്‍ നു സാധിച്ചു.
https://www.facebook.com/Malayalivartha