ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്

കേന്ദ്രത്തില്‍ സ്ഥിരതയുളള സര്‍ക്കാര്‍ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ ഓഹരി വിപണിയില്‍ വന്‍ കുതിരപ്പിനിടയാക്കി. സൂചികകള്‍ റെക്കോര്‍ഡ് ഉയരം നേടി. സെന്‍സെക്‌സ് ആദ്യമായി 280000 കടന്നപ്പോള്‍ നിഫ്‌റ്റി 6870 കടന്നു.
ബാങ്കിങ്, റിയല്‍റ്റി, ഊര്‍ജം, റിഫൈനറി, ക്യാപ്പിറ്റല്‍ ഗുഡ്‌സ് മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ വന്‍ നിക്ഷേപക പ്രീതി നേടി. വിദേശ ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപത്തിന്റെ ബലത്തില്‍ സെന്‍സെക്‌സ് 650 ലേറെ പോയിന്റ് ഉയര്‍ന്ന് 23048.49 വരെയെത്തി; ക്ലോസിങ് അല്‍പം താഴ്‌ന്ന് 22994.23 ല്‍ ആയിരുന്നെങ്കിലും. റെക്കോര്‍ഡ് ക്ലോസിങ് നിലയാണിത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 650.19 പോയിന്റ് വര്‍ധന (2.91%). എട്ടു മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന വളര്‍ച്ചയാണ് ഇന്നലത്തേത്.
നിഫ്‌റ്റി 6871.35 വരെ ഉയര്‍ന്ന ശേഷം 6858.80 ല്‍ അവസാനിച്ചു. വര്‍ധന 198.95 പോയിന്റ് (2.99%). 6.63% ഓഹരി വില ഉയര്‍ന്ന ഐസിഐസിഐ ബാങ്കാണ് ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയത്. ടാറ്റ പവര്‍ 5.57%, ഹിന്‍ഡാല്‍കോ 5.35%, എച്ച്‌ഡിഎഫ്‌സി ബാങ്ക് 5.31% എന്നിങ്ങനെ നേട്ടമുണ്ടാക്കി. ആകെ 1146 ഓഹരികള്‍ക്കു വിലയിടിഞ്ഞപ്പോള്‍ 1610 എണ്ണത്തിനു വില ഉയരുകയായിരുന്നു.
വണ്ടര്‍ലായ്‌ക്കും വന്‍ നേട്ടം
അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനി വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ് ചെയ്‌തു. ആദ്യ വ്യാപാരദിനമായ ഇന്നലെ ഓഹരി വന്‍ നേട്ടമുണ്ടാക്കുകയും ചെയ്‌തു. ഇഷ്യു വിലയായ 125 രൂപയിന്‍മേല്‍ 32% നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. 164.75 രൂപയില്‍ തുടങ്ങിയ വ്യാപാരം ബിഎസ്‌ഇയില്‍ അവസാനിച്ചത് 157.60 ല്‍. ഇഷ്യു വിലയെക്കാള്‍ 26.08% വര്‍ധന. എന്‍എസ്‌ഇയില്‍ ക്ലോസിങ് 160 രൂപ. നേട്ടം 28%.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha