Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലാദ്യമായി എംജിയില്‍ ബിരുദത്തിനൊപ്പം മൈനര്‍ ബിരുദം

22 JUNE 2015 11:14 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ ആദ്യമായി എന്‍ജിനീയറിങ് ശാഖയിലെ ബിരുദത്തിനു പുറമേ ഒരു മൈനര്‍ ബിരുദം കൂടി നേടാന്‍ എംജി സര്‍വകലാശാലയുടെ തൊടുപുഴ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അവസരമൊരുക്കുന്നു. വിദേശരാജ്യങ്ങളില്‍ മാത്രമേ ഇപ്പോള്‍ ഇത്തരം അവസരമുള്ളൂ.
കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പോളിമര്‍ എന്‍ജിനീയറിങ് ശാഖകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പ്രസ്തുത ശാഖയിലെ ബിടെക് ബിരുദത്തിനു പുറമേ മറ്റു നാലു ശാഖകളില്‍ ഏതെങ്കിലും ഒന്നിലോ മാനേജ്‌മെന്റിലോ അധികമായി ഒരു മൈനര്‍ ബിരുദമാണു സര്‍വകലാശാല വിഭാവനം ചെയ്യുന്നത്. ഇതിലേക്കായി മൂന്നു മുതല്‍ ഏഴുവരെയുള്ള സെമസ്റ്ററുകളില്‍ വിദ്യാര്‍ഥികള്‍ അധികമായി ഒരു മൈനര്‍ വിഷയംകൂടി പഠിക്കണം.
എന്‍ജിനീയറിങ് പാഠ്യപദ്ധതി പരിഷ്‌കരിക്കാനായി അക്കാദമിക്, വ്യാവസായിക, ഗവേഷണ മേഖലകളിലുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതി യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഓപ്പണ്‍ബുക്ക് പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചു. ഒന്നും രണ്ടും സെമസ്റ്ററുകളില്‍ അടിസ്ഥാന വിഷയങ്ങള്‍ക്കു തിയറിയും പ്രാക്ടിക്കലും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി ഉടന്‍ നിലവില്‍ വരും. ഒന്നും രണ്ടും സെമസ്റ്ററുകളില്‍ ഓരോ വിഷയങ്ങള്‍ക്കു പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഓപ്പണ്‍ ബുക്ക് പരീക്ഷാരീതി വിജയകരമാണെന്നു കണ്ടാല്‍ കൂടുതല്‍ സെമസ്റ്ററുകളിലേക്കുകൂടി വ്യാപിപ്പിക്കും. വിദ്യാര്‍ഥികളുടെ തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി എല്ലാ സെമസ്റ്ററുകളിലും അധികമായി ഓരോ കോഴ്‌സുകളും അനുവദിക്കും.

ഗേറ്റ് പരീക്ഷയ്ക്കു വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനായി ഏഴാം സെമസ്റ്ററില്‍ പ്രത്യേക പരിശീലനം നല്‍കും. അവസാന വര്‍ഷ പ്രോജക്ട് വ്യവസായോന്മുഖമായ രീതിയിലേക്കു മാറ്റാന്‍ എട്ടാം സെമസ്റ്ററിലെ 60% സമയം പ്രോജക്ടിനായി നീക്കിവച്ചു. സ്വയംസംരംഭകത്വ ശേഷി പ്രാവര്‍ത്തികമാക്കുന്നതിനായി ടെക്‌നോളജി ഇന്‍കുബേഷന്‍ സെന്റര്‍ കോളജില്‍ സ്ഥാപിക്കാനും തയാറെടുക്കുകയാണു സര്‍വകലാശാല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (1 hour ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (1 hour ago)

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...  (1 hour ago)

ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ അലറി അനില ജോളി ചേച്ചിയുടെ മകള്‍ അങ്ങനെ ചെയ്യില്ല...പൊട്ടിത്തെറിച്ച് നാട്ടുകാർ..!  (1 hour ago)

അമേരിക്കയെ വിഴുങ്ങി ഇരച്ചെത്തിയ പ്രളയ ജലം..! 20 മരണം..ഇന്ത്യയ്ക്ക് മരണമണി അടിച്ച് റിപ്പോർട്ട്..!അഴുകി നേപ്പാൾ  (1 hour ago)

കല്യാൺ സിൽക്കിന്റെ തട്ടിപ്പ് കയ്യോടെ തൂക്കി കോടതി പരസ്യം തെറ്റിദ്ധരിപ്പിച്ചു,വൻ ചതി...പിഴ അടച്ചിട്ട് പോയാമതിയെന്ന്  (1 hour ago)

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (5 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (5 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (5 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (6 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (7 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (7 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (7 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (7 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (7 hours ago)

Malayali Vartha Recommends