കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം. സംസ്ഥാനപാതയിലെ വട്ടോളി ബസാറിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാറും ഗുഡ്‌സ് വാനും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ബാലുശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന ഗുഡ്‌സ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
അപകടം നടക്കുമ്പോൾ സമീപത്ത് ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം കണ്ടുകൊണ്ടിരുന്ന നാട്ടുകാരായ യുവാക്കളാണ് ഉടനടി രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്. അപകടത്തിൽ പൂർണമായും തകർന്ന വാഹനങ്ങളിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്ത യുവാക്കൾ, ഉടൻ തന്നെ തൊട്ടടുത്തുള്ള വിവിധ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ അല്പസമയം ഗതാഗതം തടസ്സമുണ്ടായി.
"
https://www.facebook.com/Malayalivartha

























