രുചിയുടെ ലോകത്തു വിസ്മയങ്ങള്‍ തീര്‍ക്കാന്‍

ആധുനിക ലോകത്തു ഏറ്റവും തൊഴില്‍ സാധ്യതയുള്ള മേഖലയാണ് ഫുഡ് ടെക്‌നോളജി.ഫുഡ് പ്രിസര്‍വഷന്‍ ,പ്രോസസിങ്,ക്വാളിറ്റി കണ്‍ട്രോള്‍,പാക്കേജിങ്,വേസ്റ്റ് മാനേജ്‌മെന്റ് എന്നീ കാര്യങ്ങളാണ് ഫുഡ്‌റ്റെക്‌നോളജിയില്‍ പഠിക്കുന്നത്.വന്‍കിട ഹോട്ടലുകള്‍,ബേക്കറികള്‍,കയറ്റുമതി ഇറക്കുമതി സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ ,ആശുപത്രികള്‍,എന്നിവിടങ്ങളിലെല്ലാം ഇപ്പോള്‍ ഫുഡ് ടെക്‌നോളജി പഠിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്.
സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്
രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ഫുഡ് ടെക്്്‌നോളജി പഠന-ഗവേഷണ സ്ഥാപനമാണ് മൈസൂരിലുള്ള സെന്‍്രടല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്.
പ്രധാന കോഴ്‌സുകള്‍:
എം.എസ്.സി. ഫുഡ് ടെക്‌നോളജി: കെമിസ്ട്രി ബി.എസ് സി. 55 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്കാണ് ഈ കോഴ്‌സിന് അപേക്ഷിക്കാന്‍ കഴിയുക. +2 തലത്തില്‍ മാത്‌സ് ഒരു വിഷയമായിരിക്കണം. കൂടാതെ, 50 ശതമാനം മാര്‍ക്കോടെ ബി.ടെക്, അഗ്രികള്‍ച്ചര്‍ ബിരുദം എന്നിവയിലൊന്ന് നേടിയവര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്്‌സ് കാലാവധി. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്ക്, ഡിഗ്രിക്ക് കിട്ടിയ മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് കോഴ്‌സ് പ്രവേശനം. എസ്.സി / എസ്.ടി വിഭാഗങ്ങള്‍ക്ക് സീറ്റ്, മാര്‍ക്ക് എന്നിവയില്‍ സംവരണം ലഭിക്കും.
ഫ്‌ളവര്‍ മില്ലിങ് ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
എഞ്ചിനീയറിങ് /ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.
പ്രസ്തുത കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍
1. എം.ഇ.എസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, എടത്തല, ആലുവ, ഫോണ്‍: 0484 - 2430105. (കോഴ്‌സ്: ബി.എസ്.സി. ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍)
2. മാര്‍ അത്തനേഷ്യസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, തിരുവല്ല. ഫോണ്‍; 0469 - 3058001. (കോഴ്‌സ്: എം.എസ്. സി. ഫുഡ് സയന്‍സ് & ടെക്‌നോളജി)
3. സെന്റ് മേരീസ് കോളേജ് ഫോര്‍ വിമണ്‍, പാലിയക്കര, തിരുവല്ല. ഫോണ്‍: 0469 - 2606560. (കോഴ്‌സ്: എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍)
4. സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്. ഫോണ്‍: 0494 - 2401144. (കോഴ്‌സ്: എം.എസ്.സി. ഫുഡ് സയന്‍സ് & ടെക്‌നോളജി)
5. ഡോ. ഗഫൂര്‍ മെമ്മോറിയല്‍ എം.ഇ.എസ്. മമ്പാട് കോളേജ്, മലപ്പുറം. ഫോണ്‍: 04931 - 200754. (കോഴ്‌സ്: ബി.എസ്.സി. ഫുഡ് ടെക്‌നോളജി, എം.എസ്.സി. ഫുഡ് സയന്‍സ് & ടെക്‌നോളജി)
6. ബി.സി.എം. കോളേജ്, കോട്ടയം (കോഴ്‌സ്: ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍)
7. സെന്റ് ജോര്‍ജ്ജ് കോളേജ്, അരുവിത്തുറ, കോട്ടയം. (കോഴ്‌സ്: ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍)
ഫുഡ് ടെക്‌നോളജി കോഴ്‌സുള്ള കേരളത്തിലെ കോളേജുകളും കോഴ്‌സുകളും
• സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാംപസ്, ഫോണ്‍: 0494 - 2401144.
• എം.എസ്.സി. ഫുഡ് സയന്‍സ് & ടെക്‌നോളജി, ബി.സി.എം. കോളേജ്, കോട്ടയം.
• ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍, മാര്‍ അത്തനേഷ്യസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, തിരുവല്ല, ഫോണ്‍: 0469 - 3058001.
• എം.എസ്.സി. ഫുഡ് സയന്‍സ് & ടെക്‌നോളജി ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ആലുവ. ഫോണ്‍: 0484 - 2430105.
• ബി.എസ്.സി. ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍, ഡോ. ഗഫൂര്‍ മെമ്മോറിയല്‍ എം.ഇ.എസ്. കോളേജ്, മലപ്പുറം. ഫോണ്‍: 0469 - 2606560.
• എം.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍, സെന്റ്. ജോര്‍ജ്ജ് കോളേജ്, അരുവിത്തുറ, കോട്ടയം.
ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍.
മറ്റ് കേന്ദ്രങ്ങളും കോഴ്‌സുകളും
• ബി.എസ്.സി. ഫുഡ് & ന്യൂട്രീഷ്യന്‍
• കാകതീയ യൂണിവേഴ്‌സിറ്റി, വാറങ്കല്‍ - 506 009.
• കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി, കൊല്‍ക്കത്ത - 700 073.
• ഡോ. ബാബസാഹേബ് അംബേദ്കര്‍ മരാത്ത്‌വാഡ യൂണിവേഴ്‌സിറ്റി, ഔറംഗാബാദ് - 431 004.
• ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഡല്‍ഹി - 110 007.
• മൈസൂര്‍ യൂണിവേഴ്‌സിറ്റി, മൈസൂര്‍ - 570 073
ബി.എസ്.സി. ഫുഡ് പ്രിസര്‍വേഷന്‍
• മദ്രാസ് യൂണിവേഴ്‌സിറ്റി, ചെന്നൈ - 600 005
• കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി, കൊല്‍ക്കത്ത - 700 073.
• ബി.ടെക്. ഫുഡ് എഞ്ചിനീയറിങ്
• ചിത്രകൂട് ഗ്രാമോദയ വിശ്വവിദ്യാലയ, സാത്ത്‌ന - 485 331.
• ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി, കൊല്‍ക്കത്ത - 400 032.
• കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റി, കാണ്‍പൂര്‍ - 208 024 (യു.പി)
ബി.എസ്.സി. ടെക്‌നോളജി (ആഫ്റ്റര്‍ ബി.എസ്.സി)
• നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി, നാഗ്പൂര്‍ - 440 001.
• യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ പോര്‍ട്ട്, മുംബൈ - 400 032 (ഫുഡ് ടെക്‌നോളജി & ഇന്‍ഫെര്‍മെന്റേഷന്‍ ടെക്‌നോളജിയില്‍ എം.എസ്.സി. ടെക്. കോഴ്‌സ് ഇവിടെ ലഭ്യമാണ്.)
എം.എസ്.സി. ഫുഡ് സയന്‍സ്
• ആന്ദ്ര യൂണിവേഴ്‌സിറ്റി, വിശാഖപട്ടണം - 530 003 (ആന്ധ്രാപ്രദേശ്)
എം.എസ്.സി. ഫുഡ് ടെക്‌നോളജി
• ഗോവിന്ദ് വല്ലഭ് പന്ത് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ & ടെക്‌നോളജി, പന്ത്‌നഗര്‍ - 263 145. (യു.പി.)
• എം.എസ്.സി. ഫുഡ് ആന്റ് ഫെര്‍മെന്റേഷന്‍ ടെക്‌നോളജി & ഫുഡ് സയന്‍സ് ടെക്‌നോളജി.
• ഗുരുനാനാക്ക് ദേവ് യൂണിവേഴ്‌സിറ്റി, അമൃത്‌സര്‍ - 143 005 (പഞ്ചാബ്)
എം.എസ്.സി. ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍
• മൈസൂര്‍ യൂണിവേഴ്‌സിറ്റി, മൈസൂര്‍ - 570 005 (ഹോം സയന്‍സ് കഴിഞ്ഞ്)
• തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂര്‍ - 641 003.
• യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ്, കൃഷിനഗര്‍, ധര്‍വാദ്
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്
ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ട് ഉള്ള കോഴ്‌സുകളില്‍ പ്രധാനമായ മേഖലയാണ് ഫുഡ്ക്രാഫ്റ്റ്. എസ്.എസ്.എല്‍.സി., +2, ഡിഗ്രി യോഗ്യതകളുള്ളവര്‍ക്ക് കോഴ്‌സിന് ചേരാവുന്നതാണ്.
പ്രധാനപ്പെട്ട ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വിലാസവും കോഴ്‌സുകളും
1. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കളമശ്ശേരി, ആലുവ, എറണാകുളം - 683 104. ഫോണ്‍: 048 - 2558385.
കോഴ്‌സുകള്‍ : ഫുഡ് പ്രൊഡക്ഷന്‍ (80 സീറ്റ്), ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ (40 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (80 സീറ്റ്), ബേക്കറി & കണ്‍ഫെക്ഷനറി (40 സീറ്റ്), ഹോട്ടല്‍ അക്കൊമൊഡേഷന്‍ ഓപ്പറേഷന്‍ (40 സീറ്റ്), കാനിംഗ് & ഫുഡ് പ്രിസര്‍വേഷന്‍ (30 സീറ്റ്).
2. ഫുഡ് ക്രാഫ്റ്റ്, പട്ടം, കവടിയാര്‍ റോഡ്, കുറവന്‍കോണം, തിരുവനന്തപുരം - 695 004, 0471-2728340.
കോഴ്‌സുകള്‍: ഫുഡ് പ്രൊഡക്ഷന്‍ (30 സീറ്റ്), ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ (40 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (40 സീറ്റ്)
3. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, അങ്ങാടിപ്പുറം, ഗവ: പോളിടെക്‌നിക് ഹോസ്റ്റല്‍ ബില്‍ഡിംഗ്, പെരിന്തല്‍മണ്ണ, മലപ്പുറം - 679 321.
കോഴ്‌സുകള്‍: ഫുഡ് പ്രൊഡക്ഷന്‍ (40 സീറ്റ്), ബക്കറി & കണ്‍ഫെക്ഷനറി (30 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (40 സീറ്റ്)
4. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കടപ്പാക്കട, ടി.കെ.ഡി. മെമ്മോറിയല്‍, ഗവ. എച്ച്.എസ്.എസ്. കൊല്ലം - 691 008, ഫോണ്‍: 0474 - 2767635.
കോഴ്‌സുകള്‍: ഫുഡ് പ്രൊഡക്ഷന്‍ (40 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (40 സീറ്റ്)
5. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിറ്റി പാര്‍ക്ക് സെന്റര്‍, ഇ.എം.എസ് പാര്‍ക്കിനു സമീപം, എഴൂര്‍ റോഡ്, തിരൂര്‍, മലപ്പുറം - 676 101. ഫോണ്‍: 0494 - 2631566, 2631568.
കോഴ്‌സുകള്‍: ഫുഡ് പ്രൊഡക്ഷന്‍ (40 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (40 സീറ്റ്)
6. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മങ്ങാട്ടുകവല, തൊടുപുഴ, ഇടുക്കി - 685 585. ഫോണ്‍:0486 -2224601.
കോഴ്‌സുകള്‍: ഫുഡ് പ്രൊഡക്ഷന്‍(60 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (50 സീറ്റ്)
7. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കുമാരനല്ലൂര്‍, കോട്ടയം - 686 016. ഫോണ്‍: 0481 - 2312504.
കോഴ്‌സുകള്‍: ഫുഡ് പ്രൊഡക്ഷന്‍ (30 സീറ്റ്), ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ (20 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (40 സീറ്റ്)
8. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പോളി ടെക്‌നിക് കാംപസ്, വെസ്റ്റ് ഹില്‍, കോഴിക്കോട് - 673 005, ഫോണ്‍: 0495 - 2383231.
കോഴ്‌സുകള്‍: ഫുഡ് പ്രൊഡക്ഷന്‍ (30 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (30 സീറ്റ്), ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ (12 സീറ്റ്).
9. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിറ്റി ടവര്‍ ബില്‍ഡിംഗ്, കുമ്പള, കാസര്‍ഗോഡ് - 671 321. ഫോണ്‍: 0499 - 8214708.
കോഴ്‌സുകള്‍: ഫുഡ് പ്രൊഡക്ഷന്‍ (40 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (40 സീറ്റ്).
10. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവ. എല്‍.പി.എസ്. കാംപസ്, ഒന്‍ഡന്‍ റോഡ്, കണ്ണൂര്‍ - 670 001. ഫോണ്‍: 0497-2706904.
കോഴ്‌സുകള്‍: ഫുഡ് പ്രൊഡക്ഷന്‍ (40 സീറ്റ്), ഫുഡ് & ബിവറേജസ് സര്‍വീസസ് (40 സീറ്റ്).
https://www.facebook.com/Malayalivartha