ഫുട് വെയര്‍ ഡിസൈന്‍, പ്രൊഡക്ഷന്‍ : തൊഴില്‍ സാധ്യതയേറെ

ആധുനിക കാലഘട്ടത്തില്‍ എന്തിനുമേതിനും ഡിസൈനുകള്‍ ഉള്ളതിനാല്‍ വ്യത്യസ്തമായ നിരവധി ഡിസൈന്‍ കോഴ്‌സുകളും അതിനനുസൃതമായ തൊഴിലവസരങ്ങളുമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മാറിവരുന്ന ഫാഷനോടൊപ്പം ഫുട് വെയര്‍ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.എളുപ്പം മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുള്ള, വിപണിയെ കയ്യിലെടുക്കുവാന്‍ കഴിയുന്ന പുത്തന്‍ ഫാഷന്‍ പാദരക്ഷകള്‍ ഡിസൈന്‍ ചെയ്യുവാന്‍ കഴിയുന്നവര്‍ക്ക് രാജ്യത്തും വിദേശത്തും മികച്ച കരിയര്‍ പടുത്തുയര്‍ത്താം. മൗലീകമായ ആശയങ്ങളും സൗന്ദര്യബോധവും കാലാഭിരുചിയും ഒത്തിണങ്ങിയര്‍ക്കു വിജയങ്ങള്‍ കൊയ്യാനുള്ള എളുപ്പവഴിയാണ് ഇത്.
കയറ്റുമതി സാധ്യത ഏറിയതോടെ വിപുലമായ തൊഴിലവസരങ്ങളൊരുക്കി പാദരക്ഷാ നിര്‍മാണവിപണന വ്യവസായം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
പ്രതിവര്‍ഷം 25 ശതമാനത്തിലേറെ വ്യവസായിക വളര്‍ച്ചയാണ് ഈ രംഗത്തു രേഖപ്പെടുത്തുയിട്ടുള്ളത്.
ഫുട്!വെയര്‍ ഡിസൈന്‍, പ്രൊഡക്ഷന്‍ മാര്‍ക്കറ്റിങ്, മെര്‍ക്കന്‍ സൈഡിങ്, ഫൂട്വെയര്‍ റീട്ടെയില്‍ ഓപറേഷന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മുന്‍നിര സ്ഥാപനങ്ങളില്‍നിന്ന് ബിരുദബിരുദാനന്തര ബിരുദ പഠനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ടെക്‌നോമാനേജ്‌മെന്റ് പ്രഫഷനലുകള്‍ക്കാണ് ജോലി സാധ്യത ഉള്ളത്.
കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴില്‍ 1985ല്‍ നോയ്ഡയില്‍ സ്ഥാപിക്കപ്പെട്ട ഫൂട്വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് (എഫ്.ഡി.ഡി.ഐ) ബി.എസ്സി, എം.എസ്സി കോഴ്‌സുകളില്‍ പഠനപരിശീലനങ്ങള്‍ നല്‍കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനം. ഇന്ദിര ഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സുകള്‍ നടത്തുന്നത്. നോയ്ഡക്ക് പുറമെ ഫര്‍സത് ഗഞ്ച് (ലഖ്‌നോവിന് സമീപം), കൊല്‍ക്കത്ത, ചെന്നൈ, റോഹ്തക്, ചിന്ത്വാര, ജോധ്പൂര്‍, ഗുണ, പട്‌ന, ചണ്ഡിഗഡ്, അങ്കലേശ്വന്‍ (ഗുജറാത്ത്), ഹൈദരാബാദ് എന്നിവിടങ്ങളിലും അക്കാദമിക് കാമ്പസുകളുണ്ട്.
പ്ലസ് 2 ജയിച്ച 25 വയസ്സില്‍ കവിയാത്ത പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷ ഓണ്‍ലൈനായി www.fddindia.com എന്ന വെബ്‌സൈറ്റിലൂടെ ജൂലൈ 25 വരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ദേശീയതലത്തില്‍ 2016 ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് എട്ടിന് ഫലപ്രഖ്യാപനമുണ്ടാകും. ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സലിങ് ആഗസ്റ്റ് 12, 13 തീയതികളിലായി നടക്കും. കോഴ്‌സുകള്‍ 2016 ആഗസ്റ്റ് 22ന് ആരംഭിക്കും. 2016 ജൂലൈ നാലിനു മുമ്പ് ഈ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദങ്ങള്‍ നല്‍കുന്നത് 'ഇഗ്‌നോ' ആണ്. പഠനവിഷയങ്ങള്‍, കോഴ്‌സ് ഫീസ്, എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങള്‍ എന്നിവ www.fddindia.com എന്ന വെബ്‌സൈറ്റിലുണ്ട്.
https://www.facebook.com/Malayalivartha


























