റെയിൽവേയിൽ 21 കായിക താരങ്ങൾ

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം.
വിവിധ ഇനങ്ങളിലായി ആകെ 21 ഒഴിവുകളാണുള്ളത്.
പേ ലെവൽ: ലെവൽ 2/ 3
ഗ്രേഡ് പേ : 1900/ 2000 രൂപ
അത്‍ലറ്റിക്സ്-പുരുഷന്മാരുടെ ഒരൊഴിവും ഓട്ടം 1500,5000 മീറ്റർ ആയിരിക്കും ,ബാഡ് മിന്റൺ -പുരുഷന്മാരുടെ രണ്ട ഒഴിവുകളാണുള്ളത് , ബോൾ ബാഡ്മിന്റൺ തസ്തികയിൽ പുരുഷന്മാരുടെ ഒരു ഒഴിവാണുള്ളത്,ബോക്സിങിലേക്ക് വനിതകളുടെ ഒരു ഒഴിവും ,ഹോക്കിയിലേക്ക് പുരുഷന്മാരുടെ രണ്ട് ഒഴിവു൦,കബഡിയിലേക്ക് വനിതകളുടെ രണ്ടു ഒഴിവു൦,ടേബിൾ ടെന്നിസിൽ പുരുഷന്മാരുടെ രണ്ട് ഒഴിവും, വോളിബോളിൽ പുരുഷന്മാരുടെ രണ്ട് ഒഴിവും സ്ത്രീകളുടെ ഒരു ഒഴിവും ,വെയിറ്റ് ലിഫ്റ്റിങ്ങിൽ പുരുഷന്മാരുടെ ഒരു ഒഴിവും വനിതകളുടെ ഒരു ഒഴിവുമാണുള്ളത്.
പേ ലെവൽ : ലെവൽ 4/ 5ഗ്രേഡ് പേ : 2400/ 2800 രൂപ
ഒഴിവുകളുടെ ഇനം: അക്വാട്ടിക്‌സ്,ബോക്സിങ്,ഗോൾഫ് എന്നിവയിൽ പുരുഷന്മാരുടെ ഓരോ ഒഴിവുകളും ഫുട്‍ബോളിൽ വനിതകളുടെ ഒരു ഒഴിവുമാണുള്ളത്.
അപേക്ഷിക്കുന്നതിനു വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ കായിക നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരം www.eastcoastrail.indianrailways.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വ്യക്തമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
അപേക്ഷാഫോമിന്റെ മാതൃക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.A4 പേപ്പറിന്റെ ഒരു വശത്തു മാത്രമായി ഫോം പ്രിൻറ് ചെയ്തെടുക്കണം.
എസ്.സി.,എസ്.ടി വിഭാഗക്കാർക്കും,അംഗപരിമിതർക്കും, മറ്റ് ന്യൂനപക്ഷ വിഭാഗക്കാർക്കും 250 രൂപയാണ് അപേക്ഷാഫീസ്.തിരഞ്ഞെടുപ്പിന് പങ്കെടുത്താൽ മുഴുവൻ തുകയും തിരികെ ലഭിക്കും.മറ്റ് വിഭാഗക്കാർക്ക് 500 രൂപയായിരിക്കും അപേക്ഷാഫീസ്.തിരഞ്ഞെടുപ്പിന് പങ്കെടുക്കുന്നവർക്ക് 400 രൂപ തിരികെ ലഭിക്കും.
Principal Financial Advisor, East Coast Railway എന്ന പേരിൽ ഭുവനേശ്വറിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായാണ്.ഫീസ് അടയ്‌ക്കേണ്ടത്.അപേക്ഷയും അനുബന്ധ രേഖകളും ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം Assistant Personel Officer (Recruitment), 2nd Floor, South Block, Rail Sadan, Chandrsekharapur, Bhuvaneswar, Odisha-751017 എന്ന വിലാസത്തിൽ അയച്ചു നൽകേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.eastcoastrail.indianrailways.gov.in
https://www.facebook.com/Malayalivartha