അധ്യാപക ഒഴിവുകൾ

തൃശൂരിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വിവിധ സെന്ററുകളിലെ അധ്യാപക തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഡെപ്യുട്ടേഷൻ, റീ എംപ്ലോയ്‌മെന്റ് ,കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക .
1.അസ്സിസിയേറ്റ് പ്രൊഫസർ:
യോഗ്യത : എം.ഡി./ എം.എസ്./ ഡി.എൻ.ബി./ എം.ഡി.എസ്.അല്ലെങ്കിൽ എംഎസ്‌സി തത്തുല്യ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.എസ്ഥേങ്കിലും ഹെൽത്ത് സയൻസ് സ്ട്രീമിൽ പി.എച്ച്.ഡി.ഇവ കൂടാതെ ഏഴുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം
2.പ്രഫസർ
യോഗ്യത:മോഡേൺ മെഡിസിനിൽ എം.ഡി./ എം.എസ്./ ഡി.എൻ.ബി എന്നിവയും 10 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.
ഡെപ്യുട്ടേഷൻ / കരാർ നിയമനത്തിന് 60 വയസ്സിൽ താഴെയും റീ എംപ്ലോയ്‌മെന്റ് നിയമനത്തിന് 65 വയസ്സിൽ താഴെയുമാണ് പ്രായം ഉണ്ടായിരിക്കേണ്ടത്.
പ്രായം യോഗ്യത അപേക്ഷ എന്നിവയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 ന് മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.kuhs.ac.in
https://www.facebook.com/Malayalivartha