എയിംസിൽ 2000 സ്റ്റാഫ് നഴ്സ് ഒഴിവുകൾ

ഭോപ്പാൽ,ജോധ്പുർ,പട്ന,റായ്പുർ,എന്നിവിടങ്ങളിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് നഴ്സിംഗ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 2000 ഒഴിവുകളാണുള്ളത്.അതിൽ ഭോപ്പാൽ എയിംസിൽ 600,ജോധ്പുർ എയിംസിൽ 600, പട്ന എയിംസിൽ 600, റായ്പുർ എയിംസിൽ 300 ഒഴിവുകളാണുള്ളത്.
അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഡൽഹി എയിംസ് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.ഗ്രൂപ്പ് ബി വിഭാഗത്തിൽ വരുന്നതാണ് നഴ്സിംഗ് ഓഫീസറുടേത്.
പ്രതിമാസം 9300 രൂപമുതൽ 34800 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.ഗ്രേഡ് പേ 4600 രൂപ ആയിരിക്കും
യോഗ്യത: ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ ബി.എസ്‌സി ഹോണേഴ്‌സ് നഴ്സിംഗ്.ബി.എസ്സി. നഴ്സിംഗ് അല്ലെങ്കിൽ ബി.എസ്സി പോസ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി യോഗ്യതയും സ്റ്റേറ്റ് അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷനും.അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്സിംഗ് മിഡ്‌വൈഫറിയിൽ ഡിപ്ലോമയു൦ സ്റ്റേറ്റ് അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷനും.ഇതോടൊപ്പം 50 കിടക്കയിൽ കൂടുതലുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായം 2018 ഒക്ടോബർ 29 ന് 21 നും 30 മധ്യേ ആയിരിക്കണം.എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് 3 വർഷത്തെയും അംഗപരിമിതർക്ക് 10 വർഷത്തെയും വയസ്സിളവ് ലഭിക്കുന്നതാണ്.
2018 ഡിസംബർ 7 നു നടത്തുന്ന ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾ www.aiimsexams.org എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ 12 ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ജനറൽ,ഒ.ബി.സി. വിഭാഗക്കാർക്ക് 1500 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 1200 രൂപയുമായിരിക്കും അപേക്ഷാഫീസ്.അംഗപരിമിതർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല.ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.
www.aiimsexams.org എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്.വിശദമായ വിജ്ഞാപനം വായിച്ചുമനസിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയായാൽ ഉടൻ തന്നെ രജിസ്‌ട്രേഷൻ സ്ലിപ് ഡൽഹി ഐഎം,സിന്റെ വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29 നു മുൻപ് അപേക്ഷ സമർപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക്
www.aiimsexams.org
https://www.facebook.com/Malayalivartha