ഐ.എസ്.ആർ.ഒയിൽ ടെക്‌നീഷ്യൻ ഒഴിവ്

ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് ടെക്‌നീഷ്യൻ ബി ഇൻ ഇലക്ട്രിക്കൽ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ ഒരു ഒഴിവാണുള്ളത്.ഒ.ബി.സി. ബേക്ക് ലോഗ് ഒഴിവാണുള്ളത്.
യോഗ്യത: എസ്.എസ്.എൽ.സി. വിജയം,ഇലക്ട്രിക്കൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് രണ്ടുവർഷത്തെ ഐ.ടി.ഐ./ എൻ.ടി.സി./ എൻ.എ.സി എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 38 വയസ്സാണ്.സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതായിരിക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.isro.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.isro.gov.in
https://www.facebook.com/Malayalivartha