സൗദിയിൽ 25 നഴ്സ് നിയമനം

സൗദി അറേബ്യയിലെ അൽ മന ആശുപത്രിയിലേക്ക് നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 25 ഒഴിവുകളാണുള്ളത്.നോർക്ക റൂട്ട്സ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.ബി.എസ്‌സി.ജി.എൻ.എം. നഴ്സുമാർക്കാണ് അവസരം ഉണ്ടായിരിക്കുക.അഭിമുഖം വഴി തിരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കും.
ഈ തസ്തികയിലേക്ക് പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. പുരുഷന്മാർക്ക് കൊച്ചിയിലും വനിതകൾക്ക് കൊച്ചിയിലും ബെംഗളൂരുവിലുമായാണ് അഭിമുഖം നടക്കുക.
പ്രതിമാസം 3000 റിയാൽ മുതൽ 3500 റിയാൽ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 25 നു മുൻപ് www.norkaroots.net എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.norkaroots.net
ഫോൺ: 18004253939
https://www.facebook.com/Malayalivartha