WBPDCL ൽ 328 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ദ വെസ്റ്റ് ബംഗാള്‍ പവര്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 328 ഒഴിവുകളാണുള്ളത്.
ഓപ്പറേഷൻസ് ആന്‍ഡ് മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍ പ്രൊബേഷണര്‍ മെക്കാനിക്കല്‍ 14, ഇലക്‌ട്രിക്കല്‍ 6, സബ് അസിസ്റ്റൻറ് എന്‍ജിനിയര്‍ ഇൻ സിവില്‍ പ്രൊബേഷണര്‍ 6, സബ് അസി. എന്‍ജിനിയര്‍ ഇൻ സര്‍വേ പ്രൊബേഷണര്‍ 3, കെമിസ്റ്റ് പ്രൊബേഷണര്‍ 18, ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് 10, ഓഫീസ് എക്സിക്യൂട്ടീവ് 25, സ്റ്റാഫ് നേഴ്സ് 6, റേഡിയോഗ്രോഫര്‍ 2, അസിസ്റ്റൻറ് സബ് ഇന്‍സ്പക്ടര്‍ ഇൻ സെക്യൂരിറ്റി 15, ഓപറേറ്റര്‍/ടെക്നീഷ്യന്‍ പ്രെബേഷണര്‍ ഫിറ്റര്‍ 140 ഇലക്‌ട്രീഷ്യന്‍ 60, അസിസ്റ്റൻറ് ടീച്ചര്‍ ഫിസിക്സ് 1, സംസ്കൃതം 1, എഡ്യുക്കേഷന്‍ 1, ഇംഗ്ലീഷ് 5, ബയോളജി 4, മാത്തമാറ്റിക്സ് 2, ഹിസ്റ്ററി 1, ഫിസിക്കല്‍ എഡ്യുക്കേഷന്‍ 1, വര്‍ക് എഡ്യുക്കേഷന്‍ 1, അസി. ടീച്ചര്‍ ഇൻ പ്രൈമറി 4, ഡ്രോട്സ്മാന്‍ 2 എന്നിങ്ങനെയാണ് ഒഴിവുകൾ.
www.wbpdcl.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബര്‍ 16 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.പ്രായം,യോഗ്യത എന്നിവ സംബന്ധിക്കുന്ന വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.wbpdcl.co.in
https://www.facebook.com/Malayalivartha