ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിൽ ഒഴിവുകൾ....അവസരങ്ങൾ പാഴാക്കാതെ ഉടൻ അപെക്ഷിക്കു...

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിൽ (FACT) ഇപ്പോൾ വിവിധ തസ്തികയിൽ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി ട്രെയിനീ ആകാനാണ് അവസരം. ഫാക്ടിന്റെ ഉദ്യോഗമണ്ഡലിലുള്ള ആസ്ഥാനത്തായിരിക്കും നിയമനം. പരിശീലന കാലാവധി 21 മാസമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 25 വരെയാണ്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഐ സി ഐ സി പ്രൊഫഷണൽ പ്രോഗ്രാം (ഫൈനൽ) ജയം അല്ലെങ്കിൽ ഐ.സി.എസ്.ഐ. എക്സിക്യു്ട്ടിവ് പ്രോഗ്രാം (ഇന്റർമീഡിയറ്റ് ) ജയം എന്നിവയാണ്. ആദ്യവര്ഷം സ്റ്റീപെൻഡ് ആയിട്ട് പ്രതിമാസം 10,000 രൂപയും തുടർന്ന് പ്രതിമാസം 12,000 രൂപയുമാണ് ശമ്പളം.
റെസ്യൂമെയും പ്രായം, യോഗ്യത, പ്രവർത്തിപരിചയം , ജാതി, ആധാർ, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അപേക്ഷിക്കേണ്ട വിലാസം Office of the General Manager (Training and Development), Fact Training Centre, Udhyogamandal PO, Pin-683501. കൂടുതൽ വിവരങ്ങൾ അറിയാൻ www.fact.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha