സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മേയ് മൂന്ന് വരെ അപേക്ഷിക്കാം. നേരത്തെ അധ്യാപകരുടെ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യാനും അത് പ്രിന്‍സിപ്പല്‍മാര്‍ക്ക് തിരുത്താനും കൃത്യമായ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ നടത്തുക. അതിനാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നടപടികള്‍ക്ക് ഇടയാക്കുമെന്നും ഇത്തരം അധ്യാപകരെ സ്ഥലംമാറ്റും എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇത്തരം തെറ്റുകള്‍ അടുത്ത തിങ്കള്‍, ചൊവ്വ ( ഏപ്രില്‍ 28, 29 ) ദിവസങ്ങളില്‍ ബന്ധപ്പെട്ട രേഖകളോടെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് വന്ന് തിരുത്താവുന്നതാണ്.
"
https://www.facebook.com/Malayalivartha