കേന്ദ്ര സര്‍ക്കാരില്‍ അടിപൊളി ജോലി ശമ്പളം 89,000 രൂപ വരെ ഉടന്‍ അപേക്ഷിച്ചോ...സെബി എന്നാലെന്ത് ?ജൂലായ് 9 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി...

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) -ലീഗല്‍ സ്ട്രീം എന്നീ സ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sebi.gov.in. ല്‍ അപേക്ഷിക്കാം. ജൂലായ് 9 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
രണ്ട് ഘട്ട പരീക്ഷകളിലീടെയാണ് നിയമനം. ഓണ്‍ലൈന്‍ പരീക്ഷ യഥാക്രമം ഓഗസ്റ്റ് 5 നും സെപ്റ്റംബര്‍ 9 നും നടക്കും. മൂന്നാം ഘട്ടമായ അഭിമുഖത്തിന്റെ ദിവസം പിന്നീട് അറിയിക്കാം. ഗ്രേഡ് എയിലെ ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ 44500- 2500 (4) 54500- 2850(7) 74450 ഇ ബി 2850 (4) 858503300(1) 89,150 (17 വര്‍ഷം) എന്നിങ്ങനെയാണ്. ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നിയമ ബിരുദമുണ്ടായിരിക്കണം.
നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും സ്റ്റോക്ക് മാർക്കറ്റിന്റെ വികസനം പ്രോത്സാഹിപ്പിക്കാനും സ്റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിതമായത്. എന്നാൽ ചില സംഭവവികാസങ്ങൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ നിയന്ത്രിക്കാനുള്ള കാര്യശേഷി സെബിക്കില്ലെന്ന് തെളിയിച്ചു. തന്മൂലം സെബിക്ക് നിയമപരമായൊരു പദവി പ്രദാനം ചെയ്യേണ്ടത് ഒരാവശ്യമായിത്തീർന്നു.
അങ്ങനെ 1992-ൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സെബി ഒരു നിയമാധിഷ്ഠിത സ്ഥാപനമായി തീർന്നു.[3] കേന്ദ്രഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാനും അഞ്ചംഗങ്ങളുമടങ്ങിയതാണ് ഡയറക്ടർ ബോർഡ്. ഇതിന്റെ ആസ്ഥാനം മുംബൈയിലാണ്. മുംബൈയിൽ ഉള്ള ഹെഡ് ക്വാർട്ടേഴ്‌സ് കൂടാതെ ന്യൂ ഡൽഹി, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നീ 4 പ്രധാന ഇടങ്ങളിൽ കൂടി ഓഫീസുകൾ ഉണ്ട്. 1992-ൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പാസ്സായതോടെ, സെക്യൂരിറ്റീസ് മാർക്കറ്റിനെ നിയന്ത്രിക്കാനുള്ള അധികാരങ്ങളിൽ ചിലത് സെബിക്ക് കൈമാറി.
https://ibpsonline.ibps.in/sebijun23/
https://www.facebook.com/Malayalivartha