ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ്-ബി തസ്തികയിലെ ബാക്ക് ലോഗ് ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് ആന്‍ഡ് അസസ്മെന്റ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്കാണ് അവസരം. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി ആകെ 23 ഒഴിവുകളുണ്ട്. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്: യോഗ്യത; കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്.
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍: യോഗ്യത; ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനിലോ അനുബന്ധ വിഷയത്തിലോ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്.
ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ്: യോഗ്യത; ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്.
മെക്കാനിക്കല്‍ എന്‍ജിനീയറിങ്: യോഗ്യത; മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്.
ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്: യോഗ്യത; ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്.
സിവില്‍ എന്‍ജിനീയറിങ്: യോഗ്യത; സിവില്‍ എന്‍ജിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ്.
നേവല്‍ എന്‍ജിനീയറിങ്: യോഗ്യത; നേവല്‍ എന്‍ജിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.rac.gov.in.
https://www.facebook.com/Malayalivartha