അലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ വിവിധ തസ്തികകളിലായി 152 ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു.

അലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ വിവിധ തസ്തികകളിലായി 152 ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു.
മെറ്റീരിയൽസ് അസിസ്റ്റന്റ്: (6 ) ബിരുദം അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെന്റിൽ ഡിപ്ലോമ അതുമല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ.
ലോവർ ഡിവിഷൻ ക്ലാർക്ക് : (23) പ്ലസ് ടു അഥവാ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനുട്ടിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനുട്ടിൽ 30 വാക്ക് വേഗം ഉണ്ടായിരിക്കണം.
സിവിലിയൻ മോട്ടോർ ഡ്രൈവർ: (1) യോഗ്യത പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഹെവി വെഹിക്കിൾ ലൈസെൻസും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും.
ഫയർമാൻ: (5) പത്താം ക്ലാസ് തത്തുല്യം. ഉയരം 165 സെന്റിമീറ്റർ നെഞ്ചളവ്. സാധാരണ നിലയിൽ 81 .5 സെന്റിമീറ്റർ 3 .5 സെന്റിമീറ്റർ വികസിപ്പിക്കാൻ കഴിയണം.
വെൽഡർ: (4) പത്താം ക്ലാസ് തത്തുല്യം. ആറുമാസത്തെ മുൻപരിചയം ആവശ്യമാണ്.
മോട്ടോർ ഡ്രൈവർ തസ്തികകളിലേക്ക് 18 - 27 വയസ്സും മറ്റു തസ്തികകളിലേക്ക് 18 -28 വയസ്സുമാണ് പ്രായം. സംവരണ വിഭാഗത്തിൽ ഉള്ളവർക്കു നിയമാനുസൃത വയസ്സിളവ് ലഭിക്കും.
www.inidanarmy.nic.in. എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്യാവുന്നതാണ്.
സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോയും അനുബന്ധ സെര്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം വേണം അപേക്ഷിക്കാൻ. അപേക്ഷയ്‌ക്കൊപ്പം 25 രൂപയുടെ തപാൽ സ്റ്റാമ്പ് ഒട്ടിച്ചു ഉദ്യോഗാര്ഥിയുടെ മേൽവിലാസം എഴുതിയ കവരും ഇതോടൊപ്പം വയ്ക്കണം.
വിലാസം: Commandnt , Orndance Depot, ഫോർട്ട്, Allahabad (UP) 211005 .
കവറിനു പുറത്തു ഏത് തസ്തികയിലേക്കാണെന്നു എഴുതിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 19 ആണ്.
https://www.facebook.com/Malayalivartha