നാസിക്കിലുള്ള കറന്‍സി നോട്ട് പ്രസില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപക്ഷ ക്ഷണിച്ചു

നാസിക്കിലുള്ള കറന്‍സി നോട്ട് പ്രസില്‍ വിവിധ വിഭാഗങ്ങളിലായി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപക്ഷ ക്ഷണിച്ചു.
43 ഒഴിവുകളുണ്ട്. ശമ്പളം: 12,300 - 25,400 രൂപ.
യോഗ്യത
ടെക്നിക്കല്‍ ഓപ്പറേഷന്‍സ് പ്രിന്റിങ്: പ്രിന്റിങ് ടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസോടെയുള്ള എന്‍ജിനീയറിങ് ഡിപ്ലോമ/ അംഗീകൃത സര്‍വകലാശാലയില്‍നിന്നും ബന്ധപ്പെട്ട മേഖലയില്‍ നേടിയ തത്തുല്യ യോഗ്യത.
ടെക്നിക്കല്‍ ഓപ്പറേഷന്‍സ്- മെക്കാനിക്കല്‍: മെക്കാനിക്കലില്‍ ഫസ്റ്റ് ക്ലാസോടെയുള്ള എന്‍ജിനീയറിങ് ഡിപ്ലോമ/അംഗീകൃത സര്‍വകലാശാലയില്‍നിന്നും ബന്ധപ്പെട്ട മേഖലയില്‍ നേടിയ തത്തുല്യ യോഗ്യത.
ടെക്നിക്കല്‍ ഓപ്പറേഷന്‍സ് - ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സില്‍ ഫസ്റ്റ് ക്ലാസോടെയുള്ള എന്‍ജിനീയറിങ് ഡിപ്ലോമ/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബന്ധപ്പെട്ട മേഖലയില്‍ നേടിയ തത്തുല്യ യോഗ്യത.
ടെക്നിക്കല്‍ ഓപ്പറേഷന്‍സ് - ഇലക്ട്രിക്കല്‍: യോഗ്യത: ഇലക്ട്രിക്കലില്‍ ഫസ്റ്റ് ക്ലാസോടെയുള്ള എന്‍ജിനീയറിങ് ഡിപ്ലോമ/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബന്ധപ്പെട്ട മേഖലയില്‍ നേടിയ തത്തുല്യ യോഗ്യത.
ടെക്നിക്കല്‍ സപ്പോര്‍ട്ട് - സിവില്‍: ഫസ്റ്റ് ക്ലാസോടെയുള്ള സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ അംഗീകൃത സര്‍വകലാശാലയില്‍നിന്നും ബന്ധപ്പെട്ട മേഖലയില്‍ നേടിയ തത്തുല്യ യോഗ്യത.
ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
240 മാര്‍ക്കിനുള്ള രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും പരീക്ഷ. ഭോപ്പാല്‍, നാസിക്, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്ററുകള്‍.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://cnpnashik.spmcil.com/Interface/JobOpenings1.aspx.
https://www.facebook.com/Malayalivartha