തീരസംരക്ഷണ സേനയില്‍ പൈലറ്റാകാം

ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകൾ. എസ്.സി.,എസ്.ടി. വിഭാഗക്കാരായ പുരുഷന്‍മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. അവസാനതീയതി മേയ് 20 ആണ്.
ശമ്പളം: 75,000 രൂപ.
യോഗ്യത
1. ജനറല്‍ ഡ്യൂട്ടി: ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ്ടൂ, 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 01.07.1988നും 30.06.1997നും ഇടയില്‍ ജനിച്ച എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി (രണ്ടു തിയതികളും ഉള്‍പ്പെടെ).
2. ജനറല്‍ ഡ്യൂട്ടി- പൈലറ്റ്: ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ്ടൂ, 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
01.07.1988നും 30.06.1999നും ഇടയില്‍ ജനിച്ച എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി (രണ്ടു തിയതികളും ഉള്‍പ്പെടെ).
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://joinindiancoastguard.gov.in/.
https://www.facebook.com/Malayalivartha