ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡി.എഡ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഗവ./എയ്ഡഡ് ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടി.ടി.ഐ കൾ) 2017-19 അധ്യയനവർഷത്തെ ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡി.എഡ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാതൃകാഅപേക്ഷ ഫോറവും വിശദവിവരങ്ങളും www.education.kerala.gov.in എന്ന വെബ്സൈറ്റിൽ (DDI anouncement) നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം പ്രവേശനമാഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ മേയ് 31നകം സമർപ്പിക്കണം. അപേക്ഷയിൽ അഞ്ച് രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചിരിക്കണം. പ്രൈമറി സ്കൂൾ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയാണ് ഡി.എഡ്.
യോഗ്യത
ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യപരീക്ഷയിൽ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവരാകണം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒ.ബി.സി വിഭാഗക്കാർക്ക് യോഗ്യതപരീക്ഷയിൽ 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. പട്ടികജാതി/വർഗക്കാർക്ക് മാർക്കിൻറയും ചാൻസിെൻറയും പരിധി ബാധകമല്ല.
പ്രായം 1.7.2017ൽ 17 വയസ്സിൽ കുറയാനോ 33 വയസ്സിൽ കൂടാനോ പാടില്ല. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/വർഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സിക്കാർക്ക് മൂന്ന് വർഷവും വിമുക്തഭടന്മാർക്ക് അവരുടെ സൈനിക സേവനകാലയളവും ഇളവ് നൽകുന്നതാണ്. ഒരപേക്ഷകൻ ഒരു റവന്യൂജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
ഡി.എഡ് കോഴ്സ് നടത്തുന്ന സർക്കാർ/എയ്ഡഡ് ടി.ടി.െഎകളുടെ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയങ്ങളുടെ വിലാസവും ലഭ്യമാണ്.
കന്നട ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്കുള്ള അപേക്ഷകൾ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർക്കും തമിഴ് ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്കുള്ള അപേക്ഷകൾ പാലക്കാട്, ഇടുക്കി, തിരുവനന്തപുരം എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും, ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള അപേക്ഷകൾ തിരുവനന്തപുരം/കൊല്ലം/മലപ്പുറം/കോഴിക്കോട്/കണ്ണൂർ എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും അയക്കേണ്ടതാണ്. ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐയിലേക്കുള്ള അപേക്ഷകൾ കണ്ണൂർ സെന്റ് തേരേസാസ് ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ മാനേജർക്കും നൽകണം.സംവരണ സീറ്റുകളും അപേക്ഷിക്കേണ്ട രീതികളും വെബ്സൈറ്റിൽ ലഭ്യമാണ്.
സ്വകാര്യ, സ്വാശ്രയ ടി.ടി.ഐകളിലും ഡി.എഡ് പ്രവേശനം
സ്വകാര്യ-സ്വാശ്രയ ടി.ടി.ഐകൾ ഇക്കൊല്ലം നടത്തുന്ന ‘ഡി.എഡ്’ പ്രവേശനത്തിനും ഇപ്പോൾ പ്രത്യേകം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 50 ശതമാനം സീറ്റുകളിൽ ഒാപൺ മെറിറ്റിലും 50 ശതമാനം സീറ്റുകൾ മാനേജ്മന്റ് േക്വാട്ടയിലുമാണ് പ്രവേശനം. പ്രതിമാസ ട്യൂഷൻ ഫീസായി 3000 രൂപ വേറെയും നൽകണം.
അപേക്ഷഫോറത്തിെൻറ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഡി.പി.െഎ അനൗൺസ്മെൻറ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇത് ലഭ്യമാക്കാം. പ്രവേശനയോഗ്യതകൾ സർക്കാർ/ എയ്ഡഡ് ടി.ടി.െഎകളിലേക്കുള്ളതുപോലെ തന്നെ.
പൂരിപ്പിച്ച അപേക്ഷകൾ അതത് റവന്യൂജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ മേയ് 31നകം സമർപ്പിച്ചിരിക്കണം.
https://www.facebook.com/Malayalivartha