കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ എം എസ് സി ക്കാർക്ക് അവസരം

സ്പൈസസ് ബോർഡിൽ സ്പൈസസ് റിസർച് ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാടകയിലെ സക്ലേശപൂരിലും സിക്കിമിലെ ഗാങ് ടോക്കിലുമുള്ള റീജനൽ റിസർച് സ്റ്റേഷനിലുമാണ് നിയമനം.
ക്രോപ് ഇമ്പ്രൂവ്മെന്റ് (ബോട്ടണി -രണ്ട്), അഗ്രോണമി ആൻഡ് സോയിൽ സയൻസ് -നാല്, ട്രാൻസ്ഫർ ടെക്നോളജി -രണ്ട്, പ്ലാൻറ് പാത്തോളജി -നാല്, എൻറമോളജി -രണ്ട്, ബയോടെക്നോളജി -രണ്ട് എന്നിങ്ങനെയാണ് മൈലാടുംപാറയിലെ ഒഴിവുകൾ.
ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്സിയാണ് യോഗ്യത. പ്രായം ആഗസ്റ്റ് ഒന്നിന് 35 വയസു കവിയാൻ പാടില്ല. പരീക്ഷ ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് ആണ് നിശ്ചയിച്ചിരിക്കുന്നത്. മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ Director (Research), Spices Board, Indian Cardamom Research Institute, Myladumpara, Kailasanadu PO, Idukki Dist, Kerala - 685 553. എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04868-237206, 237207 ഇമെയിൽ: icrimyladumpara@gmail.com.
കൂടുതൽ വിവരങ്ങൾക്ക് http://www.indianspices.comൽ Opportunities കാണുക.
https://www.facebook.com/Malayalivartha