ഡൽഹി സർക്കാരിൽ 15,044 ഒഴിവുകൾ : ഒാഗസ്റ്റ് 25 മുതൽ ഓൺലൈൻ മുഖേന അപേക്ഷിക്കാം.

ഡൽഹി സബോർഡിനേറ്റ് സർവീസ് സിലക്‌ഷൻ ബോർഡ് ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിൽ വിവിധ ഗ്രൂപ്പ് ബി, സി തസ്‌തികകളിലെ 15,044 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേന ഒാഗസ്റ്റ് 25 മുതൽ അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ 15 ആണ് .
പ്രധാന തസ്‌തികകൾ, ഒഴിവുകളുടെ എണ്ണം എന്നിവ താഴെ കൊടുക്കുന്നു
ജൂനിയർ എൻജിനീയർ (സിവിൽ– 70), ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ–15), പട്വാരി (പുരുഷൻ–140), ലീഗൽ അസിസ്റ്റന്റ് –13, സ്‌പെഷൽ എജ്യൂക്കേറ്റർ (പ്രൈമറി–1540), ടീച്ചർ (പ്രൈമറി–4366), സ്‌പെഷൽ എജ്യൂക്കേഷൻ ടീച്ചർ–496, അസിസ്റ്റന്റ് ടീച്ചർ (നഴ്സറി–320), അസിസ്‌റ്റന്റ് ടീച്ചർ (പ്രൈമറി–1394), ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ– 919, ഡ്രോയിങ് ടീച്ചർ– 295, ഡൊമസ്റ്റിക് സയൻസ് ടീച്ചർ–199 , പിജിടി (ഹോം സയൻസ്– സ്ത്രീ–114), പിജിടി (ഫിസിക്കൽ എജ്യൂക്കേഷൻ–160), പിജിടി (ഫൈൻ ആർട്സ്–30), പിജിടി (ബയോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ജ്യോഗ്രഫി, മാത്‌സ്, ഫിസിക്സ്, പഞ്ചാബി, ഉറുദു, അഗ്രികൾചർ, സോഷ്യോളജി–1153), ടിജിടി (ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, നാചുറൽ സയൻസ്, സോഷ്യൽ സയൻസ്–2307), ടിജിടി (ബംഗാളി, ഹിന്ദി, പഞ്ചാബി, സംസ്കൃതം, ഉറുദു–1104), എജ്യൂക്കേഷനൽ ആൻഡ് വൊക്കേഷനൽ ഗൈഡൻസ് കൗൺസിലർ–432, മ്യൂസിക് ടീച്ചർ–46.
പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റർഹരായവർക്കു ചട്ടപ്രകാരം ഇളവു ലഭിക്കും. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അവസാന തീയതി അടിസ്‌ഥാനമാക്കി കണക്കാക്കും.
അപേക്ഷാഫീസ്: 100 രൂപ.പട്ടിക വിഭാഗം, വികലാംഗർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. എസ്‌ബിഐ ഇ പേ മുഖേന ഫീസടയ്‌ക്കാം.
തിരഞ്ഞെടുപ്പ്:എഴുത്തു പരീക്ഷ, സ്‌കിൽ ടെസ്‌റ്റ് (ബാധകമായവർ) എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഡൽഹിയിലായിരിക്കും പരീക്ഷാകേന്ദ്രം.
അപേക്ഷിക്കേണ്ട വിധം:www.dsssbonline.nic.ഇൻ എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം
https://www.facebook.com/Malayalivartha