പ്രൊബേഷനറി ഓഫീസര്‍ ഒഴിവുകള്‍; ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രൊബേഷനറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു. 20 പൊതുമേഖലാ ബാങ്കുകളിലായി 3,562 ഒഴിവുകള്‍ ഉണ്ട്. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് ആണ്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.
2017 ഓഗസ്റ്റ് ഒന്നിന് പ്രായം 20 നും 30 ഇടയില്‍ ആയിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും : www.ibps.in.
https://www.facebook.com/Malayalivartha