ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ

കേന്ദ്ര സർക്കാർ സംരംഭമായ ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇലക്ട്രിക്കൽ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ഇൻസ്ട്രുമെന്റഷന്, ലബോറട്ടറി, മാർക്കറ്റിങ് ആൻഡ് പർച്ചേസ് വിഭാഗങ്ങളിലായി 151 ഒഴിവുകളാണ് ഉള്ളത്.
ഗ്രേഡ് എസ്-5
ഫോർമാൻ (ഇലക്ട്രിക്കൽ)-40 യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ഡിപ്ലോമ. രണ്ടുവർഷം മുൻപരിചയം.
ഫോർമാൻ (ഇന്സ്ട്രുമെന്റഷൻ)-35
യോഗ്യത: ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്. രണ്ടുവർഷം മുൻ പരിചയം.
ജൂനിയർ കെമിസ്റ്റ്-12
യോഗ്യത: കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം.
ജൂനിയർ സൂപ്രണ്ട് (ഒഫിഷ്യൽ ലാംഗ്വേജ്)-5
യോഗ്യത: ഹിന്ദി സാഹിത്യത്തിൽ ത്രിവത്സര ബിരുദം. ഹിന്ദി-ഇംഗ്ലീഷ് തർജമയില ഡിഗ്രി/ഡിപ്ലോമ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിച്ചിരിക്കണം. ഒാഫിസ് ആവശ്യങ്ങൾക്കുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം. മൂന്നുവർഷം മുൻപരിചയം ഉണ്ടാവണം.
പ്രായം: 30 വയസ്സ് കവിയാൻ പാടില്ല
ഗ്രേഡ് എസ്-3
അസിസ്റ്റൻറ് (സ്റ്റോഴ്സ് ആൻഡ് പർച്ചേസ്)- ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഒരു വർഷത്തെ മുൻപരിചയവും വേണം.
അക്കൗണ്ട്സ് അസിസ്റ്റൻറ്സ്-24
യോഗ്യത: കോമേഴ്സ് ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം. ഒരുവർഷം മുൻ പരിചയം.
മാർക്കറ്റിങ് അസിസ്റ്റൻറ്-20
യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം. ഒരു വർഷം മുൻപരിചയം. പ്രായം: 28 വയസ്സ്.
2017 സെപ്റ്റംബർ 15 അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക. അർഹതയുള്ളവർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം. www.gailonline.com എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കണം. വെളുത്ത പശ്ചാത്തലത്തിലുള്ള ഫോട്ടോ അപ്ലോഡ് ചെയ്യണം. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അയക്കാൻ പാടുള്ളു. അവസാനതീയതി സെപ്റ്റംബർ 15.
https://www.facebook.com/Malayalivartha