നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിദ്ധയിൽ എം.ഡി (സിദ്ധ) ഇപ്പോൾ അപേക്ഷിക്കാം

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിദ്ധ ഇക്കൊല്ലം നടത്തുന്ന എം.ഡി (സിദ്ധ) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. സെൻട്രൽ കൗൺസിൽ ഒാഫ് ഇന്ത്യൻ മെഡിക്കൽ (സി.സി.ഐ .എം) അംഗീകരിച്ചിട്ടുള്ള സിലബസാണ് ഈ കോഴ്സിനുള്ളത്.
യോഗ്യത: അംഗീകൃത ബി.എസ്.എം.എസ് ബിരുദമുണ്ടാവണം. സി.ആർ.ആർ.ഐ പൂർത്തിയായിരിക്കണം.സ്റ്റേറ്റ് കൗൺസിൽ ഒാഫ് ഇന്ത്യൻ മെഡിസിനിലോ സെൻട്രൽ കൗൺസിൽ ഒാഫ് ഇന്ത്യൻ മെഡിസിനിലോ രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. അഖിലേന്ത്യ ആയുഷ് പി.ജി എൻട്രൻസ് ടെസ്റ്റിന്റെ (എ.ഐ .എ.പി.ജി.ഇ.ടി - 2017) മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് 1500 രൂപയാണ്. പട്ടികജാതി/വർഗക്കാർക്ക് 1000 രൂപ മതിയാകും. ഡയറക്ടർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിദ്ധക്ക് ചെന്നൈയിൽ മാറാവുന്ന തരത്തിൽ ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നുമെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റായി മറ്റ് രേഖകൾക്കൊപ്പം അപേക്ഷ ഫീസ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്ത് അയക്കണം.
അപേക്ഷാഫോറവും വിശദവിവരവും www.nischennai.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13 ആണ്. വെബ്സൈറ്റിലെ നിർദേശങ്ങൾ പാലിച്ച് വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അഡ്മിഷൻ കൗൺസലിങ് സെപ്റ്റംബർ 22ന് നടക്കും. മെറിറ്റടിസ്ഥാനത്തിൽ കൗൺസലിങ്ങിനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് www.nischennai.org എന്ന വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധപ്പെടുത്തും.
https://www.facebook.com/Malayalivartha