ഹൈക്കോടതി ജഡ്ജിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗ്രേഡ് - II തസ്തികയിലേക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ ഹൈക്കോടതി ജഡ്ജിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗ്രേഡ് - II ആകാൻ അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ് ആണ്. 35 ഒഴിവുകള്‍ ഉണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങില്‍ കെ.ജി.ടി.ഇ (ഹയര്‍), ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡില്‍ കെ.ജി.ടി.ഇ (ഹയര്‍). കംപ്യൂട്ടര്‍ വേഡ് പ്രൊസസിങ്ങില്‍ സര്‍ട്ടിഫിക്കറ്റ്. ഡിക്ടേഷന്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍
ആയിരിക്കും നിയമനം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://hckrecruitment.nic.in/app_notif.php.
https://www.facebook.com/Malayalivartha