മുംബൈ പോർട് ട്രസ്റ്റിൽ സ്പോർട്സ് ട്രെയ്നികളെ ആവശ്യമുണ്ട്

മുംബൈ പോർട് ട്രസ്റ്റ് സ്പോർട്സ് ക്ലബിൽ സ്പോർട്സ് ട്രെയ്നികളെ നിയമിക്കുന്നു. വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു:
1. അത്ലറ്റിക്സ്: അഞ്ച് ഒഴിവുകൾ (ആൺ-മൂന്ന്, പെൺ-രണ്ട്)
2. ഷട്ടിൽ ബാഡ്മിൻറൺ: മൂന്ന് ഒഴിവുകൾ
3. ബോഡി ബിൽഡിങ്: രണ്ട് ഒഴിവുകൾ
4. ക്രിക്കറ്റ്: എട്ട് ഒഴിവുകൾ
5. ഫുട്ബാൾ: ഒമ്പത് ഒഴിവുകൾ
6. ഹോക്കി: ഒൻപത്
7. കബഡി: ഏഴ് ഒഴിവുകൾ
8. ടേബിൾ ടെന്നിസ്: രണ്ട് ഒഴിവുകൾ.
9. വോളിബാൾ: ആറ് ഒഴിവുകൾ
10. വെയ്റ്റ് ലിഫ്റ്റിങ്: അഞ്ച് ഒഴിവുകൾ.
അപേക്ഷിക്കുന്ന കായികയിനത്തിൽ 2014, 2015, 2016 വർഷങ്ങളിൽ അന്തരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തവർക്കും ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തവർക്കും യൂണിവേഴ്സിറ്റി സ്പോർട്സ് കൺട്രോൾ ബോർഡ് നടത്തുന്ന അന്തർസംസ്ഥാന ടൂർണമെന്റിൽ ഒരു യൂണിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്തവർക്കും ക്രിക്കറ്റിൽ എ ഡിവിഷനെ പ്രതിനിധാനംചെയ്തവർക്കും ഹോക്കിയിലോ ഫുട്ബാളിലോ സൂപ്പർ/എലൈറ്റ് ഡിവിഷനിൽ പങ്കെടുത്തവർക്കും അപേക്ഷിക്കാം.
പ്രായം ആഗസ്റ്റ് 10ന് 27 വയസ്സ് കവിയാൻ പാടില്ല. കായികരംഗത്തെ നേട്ടങ്ങൾ വിലയിരുത്തിയാകും തെരഞ്ഞെടുപ്പ്.
www.mumbaiport.gov.in ൽനിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷ ജോയൻറ് ജനറൽ സെക്രട്ടറി, മുംബൈ പോർട്ട് ട്രസ്റ്റ് സ്പോർട്സ് ക്ലബ്, സെക്കൻഡ് ഫ്ലോർ, റെയിൽവേ മാനേജേഴ്സ് ബിൽഡിങ്, രാംജിഭായി കാമാനി മാർഗ്, നിയർ വസന്ത് ഹോട്ടൽ, ബല്ലാർഡ് എസ്റ്റേറ്റ്, മുംബൈ -400001 എന്ന വിലാസത്തിൽ ആഗസ്റ്റ് 31ന് മുമ്പായി ലഭിക്കണം.
https://www.facebook.com/Malayalivartha


























