റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജർ ആകാം

ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ഒഴിവുകൾ. അക്കൗണ്ട്സ്, സിവില്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി അസിസ്റ്റന്റ് മാനേജരുടെ അഞ്ച് ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്സ് ബാക്ഗ്രൗണ്ട്):
യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സ് ഫൈനല്‍ പരീക്ഷയും ട്രെയിനിങ്ങും പാസായിരിക്കണം. സമാന മേഖലയിൽ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ് ബാക്ഗ്രൗണ്ട്):
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ബി.ഇ./ ബി.ടെക്. (പോസ്റ്റ് ഗ്രാജ്വേഷന്‍കാര്‍ക്ക് മുന്‍ഗണനയുണ്ടാവും), രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം.
പ്രായം: ഓഗസ്റ്റ് 1-ന് 31 വയസ്സ് കവിയരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.brbnmpl.co.in/english/Careers.
https://www.facebook.com/Malayalivartha