ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (മദ്രാസ്) യിൽ വിവിധ അനധ്യാപക ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (മദ്രാസ്) യിൽ വിവിധ അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ:
1. രജിസ്ട്രാർ: ഒരു ഒഴിവ് (ജനറൽ)
2. സിസ്റ്റംസ് എൻജിനീയർ: ഒരു ഒഴിവ് (ജനറൽ)
3. സെക്യൂരിറ്റി ഒാഫിസർ: ഒരു ഒഴിവ് (ജനറൽ)
4. ജൂനിയർ എൻജിനീയർ: മൂന്ന് ഒഴിവ് (ജനറൽ-രണ്ട്, എസ്.ടി-ഒന്ന്)
5. സ്റ്റാഫ് നഴ്സ്: നാല് ഒഴിവ് (ജനറൽ-മൂന്ന്, എസ്.സി-ഒന്ന്)
6. ജൂനിയർ ടെക്നീഷ്യൻ: 12 ഒഴിവ് (ജനറൽ-ആറ്, ഒ.ബി.സി-മൂന്ന്, എസ്.സി-മൂന്ന്)
7. ജൂനിയർ അസിസ്റ്റൻറ്: 10 ഒഴിവ് (ജനറൽ-അഞ്ച്, ഒ.ബി.സി-മൂന്ന്, എസ്.സി- രണ്ട്) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഒാരോ തസ്തികയിലേക്കും വേണ്ട യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ https://recruit.iit m.ac.in/external / ൽ Eligiblity Norms എന്ന ലിങ്കിൽ ലഭ്യമാകും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒാരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ അയക്കണം.
നൂറു രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വിമുക്തഭടന്മാർക്കും അപേക്ഷഫീസില്ല.
അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8 ആണ്.
അപേക്ഷയുടെ പ്രിൻറ്ഒൗട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതസർട്ടിഫിക്കറ്റുകൾ സഹിതം രജിസ്ട്രാർ, റിക്രൂട്ട്മെന്റ് സെക്ഷൻ, അഡ്മിനിസ്ട്രേഷൻ ബിൽഡിങ്, ഐ.ഐ.ടി മദ്രാസ്, ചെന്നൈ-600036 എന്ന വിലാസത്തിൽ അയക്കണം. പ്രിൻറ്ഒൗട്ട് ലഭിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 15.
കൂടുതൽ വിവരങ്ങൾക്ക് www.recruit.iit m.ac.in എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha


























