എൽ.ഐ.സി ഹൗസിങ് ഫിനാൻസിൽ അസിസ്റ്റൻറ് മാനേജർ ഒഴിവുകൾ

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ്, അസിസ്റ്റൻറ് മാനേജർ തസ്തികകളിലായി 264 ഒഴിവുകളുണ്ട്. അസിസ്റ്റൻറ് തസ്തികകളിൽ വിവിധ സംസ്ഥാനങ്ങളിലായി 164 ഒഴിവാണുള്ളത്. വിശദ വിവരങ്ങൾ ചുവടെ.
1. അസിസ്റ്റൻറ്: ഛത്തിസ്ഗഢ് (നാല്), മധ്യപ്രദേശ് (10), ബിഹാർ (ഒമ്പത്), ഝാർഖണ്ഡ് (ഒന്ന്), ഒഡിഷ (ഒമ്പത്), അസം (രണ്ട്), സിക്കിം (ഒന്ന്), ത്രിപുര (ഒന്ന്), പശ്ചിമ ബംഗാൾ (10), ഉത്തർപ്രദേശ് (20), ഉത്തരാഖണ്ഡ് (ഒന്ന്), ഡൽഹി (അഞ്ച്), ഹരിയാന (ഒന്ന്), പഞ്ചാബ് (മൂന്ന്), രാജസ്ഥാൻ (ഒമ്പത്), ചണ്ഡിഗഢ് (മൂന്ന്), കർണാടക (10), ആന്ധ്രപ്രദേശ് (11), തെലങ്കാന (അഞ്ച്), പുതുച്ചേരി (ഒന്ന്), തമിഴ്നാട് (22), ഗോവ (ഒന്ന്) , ഗുജറാത്ത് (10), മഹാരാഷ്ട്ര (15) എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ. 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാവണം.
അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രമാണ് അപേക്ഷിക്കാവുന്നത്. നിയമനം ലഭിച്ച് ആറു മാസം പ്രൊബേഷൻ കാലയളവായിരിക്കും.
2. അസിസ്റ്റൻറ് മാനേജർ: 60 ശതമാനം മാർക്കോടെ എം.ബി.എ നേടിയവർക്ക് അപേക്ഷിക്കാം. ഒരു വർഷ ട്രെയ്നിങ് ഉണ്ടായിരിക്കും. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാവണം.
പ്രായം: 2017 ജൂലൈ ഒന്നിന് 21നും 28നും ഇടയിൽ. ഒാൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ ഏഴ്. www.lichousing.comൽ Careers എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷിക്കാൻ.
https://www.facebook.com/Malayalivartha