കോസ്റ്റ് ഗാർഡിൽ ‘യാന്ത്രിക്’ ആകാൻ എൻജിനീയറിങ് ഡിപ്ലോമക്കാർക്ക് അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ‘യാന്ത്രിക്’ ആകാൻ എൻജിനീയറിങ് ഡിപ്ലോമക്കാർക്ക് അവസരം. 2017 സെപ്റ്റംബർ 13 വരെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണു. ഭാരതീയരായ പുരുഷന്മാർക്കാണ് ഇൗ റിക്രൂട്മെന്റിൽ അവസരം. ചെന്നൈ, മുംബൈ, നോയ്ഡ, കൊൽക്കത്ത എന്നീ കേന്ദ്രങ്ങളിൽ ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
യോഗ്യത: എസ്.എസ്.എൽ.സി/ മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനീയറിങ് ബ്രാഞ്ചുകളിലൊന്നിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ച ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ നേടിയവരാകണം. പട്ടികജാതി - വർഗക്കാർക്കും ദേശീയ തലത്തിൽ മികച്ച കായികതാരങ്ങൾക്കും യോഗ്യത പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് എൻജിനീയറിങ് ഡിപ്ലോമക്ക് 55 ശതമാനം മാർക്കുള്ളപക്ഷം അപേക്ഷിക്കാം.
പ്രായം 18നും 22നും മധ്യേയാകണം. 1996 ഫെബ്രുവരി ഒന്നിനും 2000 ജനുവരി 31നും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക. പട്ടികജാതി -വർഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ഒാൺലൈനായി 2017 സെപ്റ്റംബർ 13നകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ, അപേക്ഷിക്കേണ്ട രീതി, വിശദമായ യോഗ്യത, തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ മുതലായവ വെബ്സൈറ്റിലുണ്ട്. എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha


























