തൊഴിലിൽ പ്രാവീണ്യം ഉള്ളവരെ ആവശ്യമുണ്ടെന്ന് ഇന്‍ഫോസിസ്
വിവരസാങ്കേതിക വിദ്യാ മേഖലയിലെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 6,000 എന്‍ജിനീയര്‍മാർക്ക് തൊഴിൽ അവസരം നൽകുന്നു. ഡോ.എൻ.ആർ. നാരായണമൂർത്തിയുടെ നേതൃത്വത്തിൽ 1981 ൽ ആണ് ഇന്‍ഫോസിസ് സ്ഥാപിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലിൽ പ്രാവീണ്യം ഉള്ള യുവാക്കളെ ആവശ്യമുണ്ടെന്ന് ഇന്‍ഫോസിസ് താത്ക്കാലിക സി.ഇ.ഒ.യും എം.ഡി.യുമായ യു.ബി. പ്രവീണ്‍ റാവു പറഞ്ഞു.
ഐടി കമ്പനികള്‍ ജീവിക്കാരെ പിരിച്ചുവിടുന്നതായുള്ള വാർത്തകൾക്കിടെയാണ് ഇന്‍ഫോസിസ് പുതിയ ജീവക്കാരെ നിയമിക്കുന്നതായി സി.ഇ.ഒ പ്രഖ്യാപിച്ചത്. വിശാല്‍ സിക്ക രാജിവച്ചതിനെ തുടര്‍ന്നാണ് പ്രവീണ്‍ റാവുവിന് സി.ഇ.ഒ.യുടെയും എം.ഡി.യുടെയും അധിക ചുമതല നല്‍കിയത്. പുതിയ സി.ഇ.ഒ.യെ ഉടൻ തന്നെ കണ്ടെത്തി നിയമിക്കും. എന്തായാലും കഴിവുള്ളവരെ മാത്രം ലക്‌ഷ്യം വെച്ചാണ് പുതിയ റിക്രൂട്ട്മെന്റ് നടത്താൻ ഇന്‍ഫോസിസ് ഉദ്ദേശിക്കുന്നത് എന്ന കാര്യം വ്യക്തമാണ്.
https://www.facebook.com/Malayalivartha