ഹയർസെക്കൻഡറി അധ്യാപകരുടെ ഒഴിവുകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

ഹയർസെക്കൻഡറി അധ്യാപകരുടെ ഒഴിവുകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. മലയാളം ഉൾപ്പെടെ 14 വിഷയങ്ങളിൽ ആണ് ഒഴിവുകൾ. www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ രീതിയിൽ ഓൺലൈനായി വേണം അപേക്ഷിക്കാൻ.
തസ്തികകൾ കാറ്റഗറി നമ്പർ സഹിതം ജനറൽ റിക്രൂട്ട്‌മെൻറ് (സംസ്ഥാന തലം)
324/2017: അസിസ്റ്റന്റ് പ്രൊഫസർ-നഴ്‌സിങ്
325/2017 : അസിസ്റ്റൻറ് പ്രൊഫസർ-നഴ്‌സിങ്(തസ്തികമാറ്റം)
326/2017 : അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് ഈ
327/2017 : ലക്ചറർ ഇൻ ആർക്കിടെക്ചർ(പോളിടെക്നിക്സ്)
328/2017 -341/2017 : ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂനിയർ)( മലയാളം, ഹിന്ദി, അറബിക്, മാത്തമാറ്റിക്സ്,ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജ്യോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്സ്, കൊമേഴ്സ്, സോഷ്യോളജി, കംപ്യൂട്ടർ സയൻസ്)
342/2017: റേഡിയോഗ്രാഫർ ഗ്രേഡ് II, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്
343/2017 : ജൂനിയർ അനലിസ്റ്റ്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്
സ്പെഷ്യൽ റിക്രൂട്ട്‌മെൻറ് (സംസ്ഥാനതലം)
344/2017 : ഹയർ സെക്കൻഡറി സ്കൂൾടീച്ചർ സോഷ്യോളജി (പട്ടികവർഗം) സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം).
345/2017: സിവിൽ എക്സ് സൈസ് ഓഫീസർ(പട്ടികവർഗം)
346/2017: ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്(പട്ടികജാതി/പട്ടികവർഗം)
347/2017: സിനിമാ ഓപ്പറേറ്റർ(പട്ടികവർഗം), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്
348/2017 : വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (പട്ടികവർഗം).
349/2017: ലബോറട്ടറി അസിസ്റ്റന്റ്(പട്ടികജാതി/ പട്ടികവർഗം), ഹയർസെക്കൻഡറി വിദ്യാഭ്യാസം.
എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണസമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
350/2017: ലക്ചറർ ഇൻ അറബിക്
351/ 2017 - 355/ 2017: ലക്ചറർ ഇൻ മാത്തമാറ്റിക്സ്.
356/2017 - 358/2017: അസിസ്റ്റന്റ് സർജൻ/ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ
ഒക്ടോബർ 4 രാത്രി 12 മണിവരെ അപേക്ഷ സ്വീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha