ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിൽ അവസരം
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.കേരള- കര്‍ണാടക റീജൺ, സതേണ്‍ റീജൺ, നോര്‍ത്ത് ഈസ്റ്റേണ്‍ റീജണുകളിലായി 110 ഒഴിവുകൾ റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്.
കേരള-കര്‍ണാടക റീജണ്‍
സയന്റഫിക് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)
വകുപ്പ് : പ്രതിരോധം
യോഗ്യത: ഇലക്ട്രോണിക്സില്‍ എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ ഇലക്ട്രോണിക്സില്‍ ബിരുദവും രണ്ടുവര്‍ഷം മുന്‍പരിചയവും.അല്ലെങ്കില്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷം മുന്‍പരിചയവും.
30 വയസ്സില്‍ താഴെ പ്രായമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ (ഇക്കണോമിക്സ്)
വകുപ്പ് : കൃഷി
യോഗ്യത: ഇക്കണോമിക്സ്/ കൊമേഴ്സ്/ ഇക്കണോമിക്സോടുകൂടി സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദം.
പ്രായം: 30 വയസ്സില്‍ താഴെ.
സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കല്‍)
വകുപ്പ് : പ്രതിരോധം
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ടുവര്‍ഷം മുന്‍പരിചയവും.
പ്രായം: 30 വയസ്സില്‍ താഴെ.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്
വകുപ്പ് : സാംസ്‌കാരികവകുപ്പ്
യോഗ്യത: ലൈബ്രറി സയന്‍സിലോ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സിലോ ബിരുദം. രണ്ടുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
ലൈബ്രറി അറ്റന്‍ഡന്റ് (മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് )
വകുപ്പ് : സാസ്‌കാരികം
യോഗ്യത: സയന്‍സോടുകൂടി പത്താംക്ലാസ്, ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. അല്ലെങ്കില്‍ പത്താംക്ലാസും രണ്ടുവര്‍ഷം മുന്‍പരിചയവും.
പ്രായം: 18-25 വയസ്സ്.
ടെക്നിക്കല്‍ സൂപ്രണ്ട് (പ്രോസസിങ്)
വകുപ്പ് : ടെക്സ്‌റ്റൈല്‍സ്
യോഗ്യത: ടെക്സ്‌റ്റൈല്‍ പ്രോസസിങ്/ ടെക്സ്‌റ്റൈല്‍ കെമിസ്ട്രിയില്‍ നാലുവര്‍ഷ ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. രണ്ടുവര്‍ഷം മുന്‍പരിചയം. അല്ലെങ്കില്‍, ഹാൻഡ് ലൂം ടെക്നോളജി/ ഹാൻഡ് ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജിയില്‍ ഡിപ്ലോമ, ടെക്സ്‌റ്റൈല്‍ കെമിസ്ട്രി/ ടെക്സ്‌റ്റൈല്‍ പ്രോസസിങ്ങില്‍ പോസ്റ്റ് ഡിപ്ലോമ. രണ്ടുവർഷത്തെ മുന്‍പരിചയം ആവശ്യമാണ്.
30 വയസ്സില്‍ താഴെ പ്രായമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
റിസര്‍ച്ച് അസിസ്റ്റന്റ്
വകുപ്പ് : ന്യൂനപക്ഷ ക്ഷേമം
യോഗ്യത: സോഷ്യല്‍ സയന്‍സ്/ നിയമം/ സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദം (ഹോണേഴ്സ് അഭിലഷണീയം). രണ്ടുവര്‍ഷം മുന്‍പരിചയം വേണം.
പ്രായം: 18-27 വയസ്സ്.
ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്
വകുപ്പ് : സാസ്‌കാരികം
യോഗ്യത: പത്താംക്ലാസ്. സിവില്‍ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.
പ്രായം: 18-25 വയസ്സ്.
ലബോറട്ടറി അറ്റന്‍ഡന്റ്
വകുപ്പ് : കൃഷി
യോഗ്യത: സയന്‍സ് വിഷയത്തോടുകൂടി മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം.
പ്രായം: 18-27 വയസ്സ്.
ജൂനിയര്‍ ക്ലാര്‍ക്ക്
വകുപ്പ് : തൊഴില്‍
യോഗ്യത: പന്ത്രണ്ടാംക്ലാസ് തത്തുല്യം. മിനിറ്റില്‍ 35 വാക്ക് വേഗത്തില്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ 30 വാക്ക് വേഗത്തിൽ ഹിന്ദി ടൈപ്പ് റൈറ്റിങ്.
പ്രായം: 18-27 വയസ്സ്.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് ബി
വകുപ്പ് : കൃഷി
യോഗ്യത: ബിരുദം. ഡേറ്റ എന്‍ട്രി ജോലികള്‍ അറിയണം.
പ്രായം: 18-25 വയസ്സ്.
കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്
വകുപ്പ് : സാസ്‌കാരികം
യോഗ്യത: പത്താംക്ലാസ് തത്തുല്യം. സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ.
പ്രായം: 18-25 വയസ്സ്.
അസിസ്റ്റന്റ് വെല്‍ഫെയര്‍ അഡ്മിനിസ്ട്രേറ്റര്‍
വകുപ്പ് : തൊഴില്‍
യോഗ്യത: ഇക്കണോമിക്സ്, സോഷ്യോളജി പോലുള്ള സാമൂഹികവിഷയങ്ങളില്‍ ബിരുദം.
പ്രായം: 18-27 വയസ്.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് ബി
വകുപ്പ് : പ്രതിരോധം
യോഗ്യത: മാത്തമാറ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ഡേറ്റ എന്‍ട്രി ജോലിയിലെ പരിജ്ഞാനവും.
പ്രായം: 25 വയസ്സില്‍ താഴെ.
സെപ്റ്റംബര്‍ 24 അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും മുന്‍പരിചയവും നിശ്ചയിക്കുക. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്.
അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്‌നടത്തുക.
പരീക്ഷാ ഫീസ്: 100 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, അംഗപരിമിതര്‍, വനിതകള്‍, വിമുക്തഭടര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് എസ്.ബി.ഐ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ എസ്.ബി.ഐ. ചെലാന്‍ എന്നീ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഫീസ് അടയ്ക്കാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 24. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 3.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://ssc.nic.in/
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://www.ssconline.nic.in/, http://www.ssckkr.kar.nic.in/
സതേണ്‍, നോര്‍ത്ത് ഈസ്റ്റേണ്‍ റീജണ്‍
ടെക്നിക്കല്‍ സൂപ്രണ്ട്-3,
വർക്ക്ഷോപ് സൂപ്രണ്ട്-1,
സീനിയര്‍ ഇന്‍സ്ട്രക്ടര്‍ (വീവിങ്)-1,
മെഡിക്കല്‍ അറ്റന്‍ഡന്റ്-34,
ലേഡി മെഡിക്കല്‍ അറ്റന്‍ഡന്റ്-15,
കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്-2,
ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്-9,
ഇവാലുവേഷന്‍ അസിസ്റ്റന്റ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 24.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും: www.sscsr.gov.in, www.ssc.nic.in.
https://www.facebook.com/Malayalivartha