നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ കരാർ നിയമനം

കേന്ദ്ര സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്) നടത്തുന്ന റിസർച്ച് പ്രോജെക്ടിലേക്ക് താഴെ പറയുന്ന പറയുന്ന തസ്തികകളിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്.
1. പ്രൊജക്റ്റ് സയൻറിസ്റ്റ്-സി: രണ്ട് ഒഴിവുകൾ. ശമ്പളം 65,000 രൂപ.
2. പ്രൊജക്റ്റ്സയൻറിസ്റ്റ്-ബി: 15 ഒഴിവുകൾ. ശമ്പളം 55,000 രൂപ.
3. റിസർച് അസോസിയേറ്റ്: നാല് ഒഴിവുകൾ. ശമ്പളം 36,000 രൂപ.
4. പ്രൊജക്റ്റ് അസിസ്റ്റൻറ്: 44 ഒഴിവുകൾ. ശമ്പളം 24,000 രൂപ.
5. ലബോറട്ടറി അസിസ്റ്റൻറ്: ആറ് ഒഴിവുകൾ. ശമ്പളം 15,000 രൂപ
6. സീനിയർ പ്രോഗ്രാമർ: ഒരു ഒഴിവ്. ശമ്പളം 24,000 രൂപ.
7. ജൂനിയർ പ്രോഗ്രാമർ: ഒരു ഒഴിവ്. ശമ്പളം 15,000 രൂപ
ഒാരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങൾ www.ncess.gov.in എന്ന വെബ്സൈറ്റിലുണ്ട്. (പരസ്യനമ്പർ: NCESS/15/2017, തീയതി 29.08.2017).
അപേക്ഷ www.ncess.gov.in ലൂടെ ഒാൺലൈനായി മാത്രമേ സ്വീകരിക്കൂ. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒന്നിലേറെ തസ്തികകൾക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ, ഓരോന്നിനും പ്രത്യേകം പ്രത്യേകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ncess.gov.in കാണുക.
https://www.facebook.com/Malayalivartha


























